കോട്ടയത്ത് നിന്നും കണ്ണൂരിലേക്ക് സ്ഥലം മാറ്റം ലഭിച്ച മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥൻ കാറിനുള്ളിൽ മരിച്ച നിലയിൽ

Motor Vehicle Department official transferred from Kottayam to Kannur found dead inside car
Motor Vehicle Department official transferred from Kottayam to Kannur found dead inside car

കണ്ണൂരിലേക്ക് സ്ഥലം മാറ്റം ലഭിച്ച ഗണേഷ് കുമാറിന് ഉച്ചയ്ക്ക് തെള്ളകത്തെ ഓഫീസിൽ യാത്ര അയപ്പ് ചടങ്ങ് ക്രമീകരിച്ചിരുന്നു

കോട്ടയം: കോട്ടയത്ത് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. ഏറ്റുമാനൂർ പട്ടിത്താനത്ത് താമസിക്കിക്കുന്ന എസ് ഗണേഷ് കുമാറാണ് മരിച്ചത്. വീടിന് സമീപം കാറിനുള്ളിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 

കണ്ണൂരിലേക്ക് സ്ഥലം മാറ്റം ലഭിച്ച ഗണേഷ് കുമാറിന് ഉച്ചയ്ക്ക് തെള്ളകത്തെ ഓഫീസിൽ യാത്ര അയപ്പ് ചടങ്ങ് ക്രമീകരിച്ചിരുന്നു. ഇദ്ദേഹം എത്താത്തതിനെ തുടർന്ന് സഹപ്രവർത്തകർ അന്വേഷിച്ച് വീട്ടിൽ എത്തിയപ്പോഴാണ് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. മൃതദേഹം തുടർനടപടികൾക്കായി മോർച്ചറിയിലേക്ക് മാറ്റി. ആർടിഒ എൻഫോഴ്സ്മെൻ്റ് എഎംവിഐ ആയ ഗണേഷ് അടൂർ സ്വദേശിയാണ്. 

Tags