സംസ്ഥാനത്തെ ഒരു റേഷന്‍ കടയും പൂട്ടില്ല, വ്യാപാരികള്‍ക്ക് ഉറപ്പ് നല്‍കി മന്ത്രി ജി ആര്‍ അനില്‍
Mar 26, 2025, 12:30 IST


തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു റേഷന്‍ കടയും പൂട്ടില്ലെന്ന് വ്യാപാരികള്‍ക്ക് ഉറപ്പ് നല്‍കി ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. മൂന്നംഗ വിദഗ്ധസമിതിയുടെ ശുപാര്‍ശകളില്‍ വീണ്ടും ചര്‍ച്ച നടത്തുമെന്നും റേഷന്‍ വ്യാപാരികളുടെ വേതന പാക്കേജ് പരിഷ്‌കരിക്കുന്ന കാര്യത്തില്‍ വീണ്ടും ചര്‍ച്ച നടത്തുമെന്നും ജി ആര്‍ അനില്‍ ഉറപ്പ് നല്‍കി.
റേഷന്‍ കടകളുടെ എണ്ണം കുറച്ച് കമ്മീഷന്‍ തുക കൂട്ടണമെന്ന തരത്തിലായിരുന്നു വിദഗ്ധസമിതിയുടെ ശുപാര്‍ശ. റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയവും കെടിപിടിഎസ് ആക്ടിലെ പുതിയ തീരുമാനങ്ങളും അടക്കമുള്ളവ സര്‍ക്കാര്‍ ഉത്തരവായി ഇറക്കും. സംഭവത്തില്‍ അടുത്തമാസം റേഷന്‍ വ്യാപാരികളുമായി വീണ്ടും ചര്‍ച്ച നടത്തിയേക്കും.
