സ്വർണ്ണക്കടത്ത് കേസ് പ്രതിയിൽ നിന്നും ഗൂഗിൾ പേ വഴി കൈക്കൂലി: കണ്ണൂർ ജയിൽ ഉദ്യോഗസ്ഥനെതിരെ വിജിലൻസ് അന്വേഷണം തുടങ്ങി

Vigilance investigation initiated against Kannur jail official for accepting bribe from gold smuggling case accused via Google Pay
Vigilance investigation initiated against Kannur jail official for accepting bribe from gold smuggling case accused via Google Pay

കണ്ണൂർ : സ്വർണക്കടത്ത് കേസ് പ്രതിയിൽ നിന്ന് ഗൂഗിൾ പേ വഴി കൈകൂലി പണം വാങ്ങിയ കണ്ണൂർ ജയിൽ ഡെപ്യൂട്ടി സൂപ്രണ്ടിനെതിരെ വിജിലൻസ് അന്വേഷണം തുടങ്ങി. കണ്ണൂർ സെൻട്രൽ ജയിൽ ഡെപ്യൂട്ടി സൂപ്രണ്ട് ദിനേശ് ബാബുവിനെതിരെയാണ് അന്വേഷണം നടക്കുന്നത്. കൊലക്കേസ് പ്രതിയുടെ ഫോണിൽ നിന്നാണ് സൂപ്രണ്ടിനെതിരെ നിർണായക തെളിവ് ലഭിച്ചത്. എന്നാൽ വീഴ്ച കണ്ടെത്തിയിട്ടും ദിനേശ് ബാബുവിനെതിരെ നടപടി എടുത്തിരുന്നില്ല. ദിനേശ് ബാബു പണം വാങ്ങിയ വാർത്ത മാധ്യമങ്ങളിൽ ഏറെ വിവാദമായിരുന്നു.

നേരത്തെപൊലീസും ജയിൽ ഉന്നത ഉദ്യോഗസ്ഥരും അന്വേഷണം നടത്തി ദിനേശ് ബാബുവിനെതിരെ റിപ്പോർട്ട് നൽകിയിരുന്നു. ഉന്നത ഉദ്യോഗസ്ഥൻ്റെ ഭാഗത്ത് നിന്നും ഗുരുതരവീഴ്ചയെന്നായിരുന്നു അന്വേഷണ റിപ്പോർട്ട്. മലമ്പുഴ ജയിൽ സൂപ്രണ്ടായിരിക്കെ 2023-ലായിരുന്നു സംഭവം. ദിനേശ് ബാബുവിനെതിരെ വീഴ്ച കണ്ടെത്തിയെങ്കിലും നടപടിയെടുത്തിരുന്നില്ല. സ്വർണക്കടത്ത് പ്രതിയിൽ നിന്ന് ഗൂഗിൾ പേ വഴി 25000 രൂപയാണ് ഉദ്യോഗസ്ഥൻ കേസൊ തുക്കുന്നതിനായി കൈക്കൂലി വാങ്ങിയത്.

 എന്നാൽ ആരോപണ വിധേയനായിട്ടും ഭരണസ്വാധീനം കാരണം ജയിൽ ഉദ്യോഗസ്ഥൻ രക്ഷപ്പെടുകയായിരുന്നു. സംഭവം സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വിവാദമായതിനെ തുടർന്നാണ് വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടത്.

Tags

News Hub