മാഹിയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ വിൽക്കുന്ന കടകൾക്ക് മുൻപിൽ ഡി.വൈ.എഫ്.ഐ പ്രതിഷേധ ധർണ നടത്തി

DYFI staged a protest in front of shops selling banned tobacco products in Mahe
DYFI staged a protest in front of shops selling banned tobacco products in Mahe

ന്യൂമാഹി :മൂലക്കടവ് മാക്കുനി പ്രദേശങ്ങളിൽ നിരോധിത പുകയില ഉൽപന്നങ്ങൾ വിൽക്കുന്ന കടകൾക്കു മുൻപിൽ ഡി.വൈഎഫ്ഐ
പള്ളൂർ, പൊന്ന്യം മേഖല കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണ നടത്തി.ലഹരി വസ്തുക്കൾ അവസാനിപ്പിച്ചില്ലെങ്കിൽ കടകൾ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് ഡി.വൈഎഫ്ഐ പ്രവർത്തകർ മുന്നറിയിപ്പ് നൽകി.

 മാഹി മേഖലയിൽ നിരോധിത പുകയില ഉൽപന്നങ്ങൾ പൊലിസ് പിടിച്ചാൽ 200രൂപ പിഴയും ആൾ ജാമ്യത്തിലും വിടുന്നത് വിൽപ്പനക്കാർക്ക് വളമാകുന്നുണ്ട്.ഈ നിയമത്തിൽമാറ്റം വരുത്തി ലഹരി വസ്തുക്കൾ പിടിച്ചെടുത്ത കടകളുടെ ലൈസൻസ് റദ്ദ് ചെയ്യാനും ജാമ്യം നൽകാതെ ജയിലിലടക്കുവാനുമുള്ള നിയമം കൊണ്ടുവരാൻ വേണ്ടി മാഹി റീജ്യ നൽഅഡ്മിനിസ്ട്രേറ്റർക്ക് നിവേദനം നൽകുമെന്ന്
പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്തു കൊണ്ട് ഡി.വൈഎഫ്.ഐ പള്ളൂർ മേഖല സെക്രട്ടറി ടി കെ രാഗേഷ് പൊന്ന്യം പറഞ്ഞു. മേഖല സെക്രട്ടറി റിനീഷ് ഷറഫ്റാസ്, സനോഷ്, കാവ്യ , സി.പി.എംമൂലക്കടവ് ബ്രാഞ്ച് സെക്രട്ടറി രവീന്ദ്രൻ, വായനശാല ബ്രാഞ്ച് സെക്രട്ടറി സജീവൻ മാലയാട്ട്, പന്തക്കൽ ബ്രാഞ്ച് സെക്രട്ടറി ദാസൻ മാമ്പള്ളി എന്നിവർ സംസാരിച്ചു.

Tags