തിരിച്ചടികൾ ഫാസിസ്റ്റുകളെ അമ്പരപ്പിക്കും:പി.ജയരാജൻ


തലശേരി: വിവാദങ്ങള്‍ക്കിടെ എമ്പുരാന്‍ കണ്ട് സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും ഖാദി ബോർഡ് വൈസ് ചെയർമാനുമായപി ജയരാജന്‍. സിനിമയുടെ അവസാന രംഗങ്ങളാകും സംഘ്പരിവാറിനെ കൂടുതല്‍ പ്രകോപിപ്പിച്ചിട്ടുണ്ടാകുകയെന്ന് പി ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ക്രൂരതകളുടെ മൃഗീയ സ്വഭാവം പ്രാവര്‍ത്തികമാക്കിയ കഥാപാത്രത്തിന്റെ പേര് 'ബജ്‌രംഗി' എന്ന് നിശ്ചയിച്ചതും അവരെ രോഷാകുലരാക്കി. ആ കഥാപാത്രം സിനിമയുടെ ഒടുവില്‍ വിചാരണ ചെയ്യപ്പെടുന്നതും ശിക്ഷിക്കപ്പെട്ടതും അതിമനോഹരമായി ചിത്രീകരിച്ചുവെന്നും പി ജയരാജന്‍ അഭിപ്രായപ്പെട്ടു.
തിരിച്ചടികള്‍ ഫാസിസ്റ്റുകളെ എപ്പോഴും അമ്പരപ്പിച്ചിട്ടുണ്ടെന്നും പി ജയരാജന്‍ പറഞ്ഞു. വരാനിരിക്കുന്ന തിരിച്ചടികള്‍ പ്രതീക്ഷിക്കുന്നത് പോലും അവര്‍ക്ക് സഹിക്കാവുന്നതല്ല. ജനാധിപത്യ സമൂഹം ഫാസിസ്റ്റുകളുടെ എല്ലാ നീക്കങ്ങളെയും കണ്ടറിഞ്ഞ് പ്രതിരോധിക്കേണ്ടിയിരിക്കുന്നു. ആ പ്രതിരോധം ഒരു തുടര്‍പ്രക്രിയയാവണമെന്നും പി. ജയരാജൻ ആവശ്യപ്പെട്ടു.
