സേമിയ ഉപ്പ്മാവ്

semiya
semiya

വളരെ ടേസ്റ്റിയായ സേമിയ ഉപ്പ്മാവ് കട്ടകെട്ടാതെ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. അതിനായി ഒരു പാൻ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് അര റ്റീസ്പൂണോളം എണ്ണ ചേർത്ത് കൊടുക്കുക. ഇനി ചൂടായി വന്ന എണ്ണയിലേക്ക് ഒരു കപ്പ് സേമിയ ചേർത്ത് ഇളക്കുക. ഒന്ന് മൂപ്പിച്ചെടുത്ത ശേഷം പാനിൽ നിന്നും മാറ്റുക.

ഇനി കുറച്ചു കൂടുതൽ വെള്ളം ഒരു പാത്രത്തിൽ അടുപ്പിലേക്ക് വെക്കുക. ശേഷം തിളക്കാൻ തുടങ്ങുന്ന വെള്ളത്തിലേക്ക് സേമിയക്ക് ആവശ്യമായ ഉപ്പും, വറുത്തു വെച്ചിട്ടുള്ള സേമിയയും ചേർത്ത് ഇളക്കുക. ഇനി മുക്കാൽ വേവായി വന്ന സേമിയയെ വെള്ളത്തിൽ നിന്നും ഊറ്റി എടുക്കുക. ഇനി ഈ സേമിയയിലേക്ക് ഒരു സ്പൂൺ ഓയിലും കൂടി ചേർത്ത് ഇളക്കുക. ഇനി മറ്റൊരു പാൻ ചൂടാക്കാനായി അടുപ്പിലേക്ക് വെക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. ഇനി ഒരു സ്പൂൺ കടുകും, കുറച്ചു നട്ട്സും, അര മുറി സവാള ചെറുതായി അരിഞ്ഞതും, ഒരു പച്ചമുളകും, കുറച്ചു കറിവേപ്പിലയും ചേർത്ത് വഴറ്റുക.

ഇനി വാടി വന്ന ഉള്ളിയിൽ ഒരു ക്യാരറ്റ് ചോപ്പ് ചെയ്തതും, ഒരു മൂന്നു ബീൻസ് ചെറുതായി അരിഞ്ഞതും ചേർത്ത് വഴറ്റുക. ഇനി ആവശ്യമായ ഉപ്പും കുറച്ചു വെള്ളവും ചേർത്ത് ഈ പച്ചക്കറികളെല്ലാം വേവിച്ചെടുക്കുക. ഇനി വേവിച്ചു വെച്ചിട്ടുള്ള സേമിയ ചേർത്ത് മിക്‌സാക്കുക. ശേഷം ഫ്ളൈയിം ലോയിലിട്ട ശേഷം ഒരു മിനിറ്റോളം സേമിയ ഇളക്കി യോജിപ്പിക്കുക. സേമിയ ഒട്ടും തന്നെ കട്ട കെട്ടാതെ തന്നെ തയ്യാറായി.

Tags

News Hub