എമ്പുരാൻ ചിത്രത്തിലെ ഗാനം റിലീസ് ചെയ്തു

EMBURANN
EMBURANN

മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ പുതിയ ചിത്രമാണ് എമ്പുരാൻ. ചിത്രത്തിലെ ‘അസ്രേൽ’ എന്ന ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ദീപക് ദേവ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന പാട്ടിന്റെ വരികൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് മുരളി ഗോപിയാണ്. ഉഷാ ഉതുപ്പാണ് ഗാനം ആലപിച്ചിരിക്കുന്നത്. എമ്പുരാൻ സിനിമയുടെ മൂന്നാം ഭാഗത്തിന്റെ പേര് വെളിപ്പെടുത്തുന്ന ഗാനമാണിതെന്നാണ് സോഷ്യൽ മീഡിയയിൽ പരക്കെയുള്ള സംസാരം. അഭ്യുഹങ്ങൾ ശരിയാണെങ്കിൽ അസ്രേൽ എന്നാകും മൂന്നാം ഭാഗത്തിന്റെ പേര്.

എമ്പുരാൻ 200 കോടി ക്ലബിൽ ഇടം നേടിയിരുന്നു. ടിക്കറ്റ് വിൽപനയിലും എമ്പുരാൻ റെക്കോർഡിട്ടിരിക്കുകയാണ്. 120 മണിക്കൂറിനുള്ളിൽ 30 ലക്ഷം ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയിൽ എമ്പുരാന്റേതായി വിറ്റത്. മഞ്ഞുമ്മൽ ബോയ്‍സിനെ വീഴ്‍ത്തി മോഹൻലാൽ ചിത്രം വിദേശത്ത് ഒന്നാമതെത്തിയിട്ടുണ്ട്. മലയാളത്തിന്റെ ഇൻഡസ്‍ട്രി ഹിറ്റ് സിനിമയാണ് മഞ്ഞുമ്മൽ ബോയ്‍സ്. മഞ്ഞുമ്മൽ ബോയ്‍സ് ആഗോളതലത്തിൽ 242 കോടി രൂപയോളമാണ് നേടിയത്. എമ്പുരാൻ മലയാള സിനിമയുടെ ഇൻഡസ്‍ട്രി ഹിറ്റായി മാറുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

Tags