താമരശ്ശേരി ചുരത്തിൽ ബൈക്കിലിടിച്ച് കാർ തല കീഴായി മറിഞ്ഞ് അപകടം : മൂന്ന് പേർക്ക് പരിക്ക്

accident-alappuzha
accident-alappuzha

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ബൈക്കിലിടിച്ച് കാർ തല കീഴായി മറിഞ്ഞ് അപകടം. മൂന്ന് പേർക്ക് അപകടത്തിൽ പരിക്കേറ്റു. . താമരശ്ശേരി ചുരം ഒന്നാം വളവിന് സമീപത്താണ് ബൈക്കിലിടിച്ച കാർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞത്. 

ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അപകടമുണ്ടായത്കർണാടക സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. വെളിമണ്ണ സ്വദേശിയായ ഒരാൾക്കും പരിക്കേറ്റിട്ടുണ്ട്. കുടക് സ്വദേശികളായ കാർ യാത്രക്കാർ ഷെമീർ, ഷെഹീൻ, റെഹൂഖ് എന്നിവർക്കാണ് പരിക്കേറ്റത്. ബൈക്ക് യാത്രികനായ മുനവ്വറിനെയും ഇവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്ക് ​ഗുരുതരമല്ല എന്നാണ് നിലവിൽ ലഭിച്ചിരിക്കുന്ന വിവരം. 

Tags

News Hub