വിവാദ ചോദ്യങ്ങള്‍ക്ക് നിയമസഭയില്‍ മറുപടി നല്‍കാതെ മുഖ്യമന്ത്രി

pinarayi students crime
pinarayi students crime

എത്ര താല്‍കാലികക്കാരെ സ്ഥിരപ്പെടുത്തിയെന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ചോദ്യത്തിന് നിയമനങ്ങളുടെ വിവരം ഇല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. 

വിവാദ ചോദ്യങ്ങള്‍ക്ക് നിയമസഭയില്‍ മറുപടി നല്‍കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. എത്ര താല്‍കാലികക്കാരെ സ്ഥിരപ്പെടുത്തിയെന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ചോദ്യത്തിന് നിയമനങ്ങളുടെ വിവരം ഇല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. 

നവകേരള സദസ്സിന് എത്ര രൂപ ചെലവായെന്ന മഞ്ഞളാകുഴി അലിയുടെ ചോദ്യത്തിന് വിവരങ്ങള്‍ ക്രോഡീകരിച്ചിട്ടില്ലെന്ന് ഉത്തരം. അതേ സമയം, സര്‍ക്കാര്‍ നിയോഗിച്ച കണ്‍സള്‍ട്ടന്‍സികള്‍ എത്രയെന്ന ചോദ്യത്തിനും മുഖ്യമന്ത്രി മൗനം പാലിക്കുകയായിരുന്നു. സമാനമായ നിരവധി ചോദ്യങ്ങള്‍ക്കും മുഖ്യമന്ത്രിക്ക് കൃത്യമായ മറുപടി ഇല്ലായിരുന്നു. ചര്‍ച്ചയാകുമെന്ന് ഭയന്ന് മറുപടി നല്‍കാതിരിക്കുന്നതെന്ന് ആക്ഷേപം ഉയരുന്നുണ്ട്.

Tags

News Hub