പാകിസ്ഥാനിൽ ഭൂചലനം
Apr 2, 2025, 12:21 IST


പാകിസ്ഥാനിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് സംഭവിച്ചത് . ഇന്ന് പുലർച്ചെ 2.58ഓടെയാണ് ഭൂചലനം ഉണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
തിങ്കളാഴ്ച ബലോചിസ്ഥാൻ മേഖലയിൽ ഭൂചലനം ഉണ്ടായിരുന്നു. റിക്ടർ സ്കെയിലിൽ 4.6 തീവ്രതയാണ് രേഖപ്പെടുത്തിയത്.ബലൂചിസ്ഥാനിലെ ഉതാൽ നഗരത്തിന് 65 കിലോമീറ്റർ കിഴക്ക്-തെക്കുകിഴക്കായി 10 കിലോമീറ്റർ താഴ്ചയിലായിരുന്നു ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ല.