ഈദ് ആഘോഷങ്ങൾക്ക് ശേഷം പലസ്തീൻ പതാക ഉയർത്തി മുദ്രാവാക്യം വിളിച്ചു യുപിയിൽ 60 പേർക്കെതിരെ കേസ്


ഉത്തർപ്രദേശിലെ സഹാറൻപൂരിൽ ഈദ് ആഘോഷങ്ങൾക്ക് ശേഷം പലസ്തീൻ പതാക ഉയർത്തി മുദ്രാവാക്യം വിളിച്ച ഒരു കൂട്ടം ചെറുപ്പക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. യമവിരുദ്ധമായി സംഘം ചേരൽ, പൊതുജനങ്ങൾക്ക് കുഴപ്പമുണ്ടാക്കുന്ന പ്രസ്താവനകൾ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് 5 പേരെ അറസ്റ്റ് ചെയ്തത്.
കൂടാതെ, സഹാറൻപൂർ പോലീസ് 60 പേർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികൾ ഈദ്ഗാഹിൽ നിന്ന് ഘണ്ടാഘറിലേക്ക് പലസ്തീൻ പതാക ഉയർത്തിയും പിന്തുണച്ച് മുദ്രാവാക്യങ്ങൾ മുഴക്കിയും പ്രകടനം നടത്തിയതായി പോലീസ് പറഞ്ഞു.
വൈറലായ പ്രകടനത്തിൽ ഇതുവരെ അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മൂന്ന് പേർ ഒളിവിലാണെന്നും പറഞ്ഞു. വീഡിയോ ദൃശ്യങ്ങൾ പോലീസ് വിശകലനം ചെയ്യുന്നുണ്ടെന്നും ബാക്കിയുള്ള പ്രതികളെ ഉടൻ പിടികൂടുമെന്നും പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
