നിയമനടപടികൾ പാലിക്കാതെ വീടുകൾ പൊളിച്ചു ; പ്രയാഗ്രാജ് വികസന അതോറിറ്റിക്ക് 60 ലക്ഷം പിഴയിട്ട് സുപ്രീംകോടതി
Apr 2, 2025, 12:20 IST


ലഖ്നൗ: നിയമനടപടിക്രമങ്ങൾ പാലിക്കാതെ വീടുകൾ പൊളിച്ചതിൽ പ്രയാഗ്രാജ് വികസന അതോറിറ്റിക്ക് 60 ലക്ഷം രൂപ പിഴയിട്ട് സുപ്രീം കോടതി. വീട് നഷ്ടപ്പെട്ട ഓരോ കുടുംബങ്ങൾക്കും പത്തുലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാനാണ് കോടതിയുടെ ഉത്തരവ്. ഒരു അഭിഭാഷകന്റെയും പ്രൊഫസറുടെയും ഉൾപ്പെടെ ആറ് വീടുകളാണ് അനധികൃതമായി പൊളിച്ചുമാറ്റിയത്.
പൊളിച്ചുമാറ്റിയ വീടിനുപുറത്ത് ഒരു പെൺകുട്ടി നിൽക്കുന്ന? വൈറൽ വിഡിയോ കണ്ടുവെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഇത്തരം ദൃശ്യങ്ങളിൽ എല്ലാവരും അസ്വസ്ഥരാണെന്നും നോട്ടീസ് നൽകി 24 മണിക്കൂറിനുള്ളിൽ വീടുകൾ പൊളിച്ചത് ഞെട്ടിപ്പിക്കുന്നുവന്നും സുപ്രീംകോടതി പറഞ്ഞു. നടപടി ഭരണഘടനാ വിരുദ്ധവും മനുഷ്യത്വരഹിതവും അധികാര ദുർവിനിയോഗവുമാണെന്നും സുപ്രീം കോടതി വിമർശനം ഉയർത്തി.
