വനത്തിൽ അതിക്രമിച്ച് കടന്ന് ഡോക്യൂമെന്ററി ഷൂട്ട് ചെയ്ത സംഘം വനംവകുപ്പിന്റെ പിടിയില്‍

arrest
arrest

കല്‍പ്പറ്റ: വനത്തിൽ അതിക്രമിച്ച് കടന്ന് ഡോക്യൂമെന്ററി ഷൂട്ട് ചെയ്ത സംഘത്തെ പിടികൂടി വനംവകുപ്പ്. സൗത്ത് വയനാട് ഡിവിഷന്‍ മേപ്പാടി റെയിഞ്ച് മുണ്ടക്കൈ സ്റ്റേഷന്‍ പരിധിയില്‍ വരുന്ന അരണമല മലവാരത്തെ മാപ്പിള തലമുടി വനഭൂമിയില്‍ കടന്ന് ഡോക്യുമെന്ററി ഷൂട്ട് ചെയ്യാന്‍ ശ്രമിച്ച സംഘത്തെയാണ് പിടികൂടിയത്.

അതേസമയം മുണ്ടക്കൈ സ്റ്റേഷന്‍ പരിധിയിലെ മാപ്പിള തലമുടി വനഭാഗത്ത് അനുമതിയില്ലാതെ ഡോക്യുമെന്ററി ചിത്രീകരണം നടത്തുന്നത് സ്റ്റേഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ആയ വിനോദ് തടയുകയായിരുന്നു. ചിത്രീകരണത്തിനുപയോഗിച്ച ക്യാമറ, ഡ്രോണ്‍, സ്‌മോക്ക് ഗണ്‍, ഡമ്മി ഗണ്ണുകള്‍ എന്നിവ കസ്റ്റഡിയിലെടുത്തു.

Tags