ഹൈക്കോടതി ജഡ്ജിയുടെ വസതിയില്‍ നിന്ന് പണം കണ്ടെത്തിയ സംഭവം: റിപ്പോര്‍ട്ട് പുറത്തുവിട്ട് സുപ്രീംകോടതി


ജഡ്ജിയുടെ ഔദ്യോഗിക വസതിയിലെ സ്റ്റോര്‍ റൂമിലാണ് മാര്‍ച്ച് 14ന് തീപ്പിടിച്ചത്.
ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മ്മയുടെ വസതിയില്‍ നിന്ന് പണം കണ്ടെത്തിയ സംഭവത്തില്‍ ദില്ലി ഹൈക്കോടതി ചീഫ് ജസ്റ്റിസ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ട് സുപ്രീംകോടതി. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് ദില്ലി ഹൈക്കോടതി ചീഫ് ജസ്റ്റിസ് നല്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. കത്തിയ നോട്ട് കെട്ടുകളുടെ ചിത്രങ്ങളും ദൃശ്യങ്ങളും സുപ്രീംകോടതി പുറത്തു വിട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചത്.
ജഡ്ജിയുടെ ഔദ്യോഗിക വസതിയിലെ സ്റ്റോര്‍ റൂമിലാണ് മാര്‍ച്ച് 14ന് തീപ്പിടിച്ചത്. തീയണച്ച ശേഷം നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനിടെയാണ് ഫയര്‍ഫോഴ്സും പൊലീസ് ഉദ്യോഗസ്ഥരും മുറിയില്‍ നിന്ന് കത്തി നിലയുള്ള കറന്‍സി നോട്ടുകള്‍ കണ്ടെത്തുന്നത്. പാതി കത്തിയ നോട്ട് കെട്ടുകളാണ് കണ്ടെത്തിയിരിക്കുന്നത്. ദില്ലി പൊലീസ് കമ്മീഷണറും ഈ സമയത്ത് ഇവിടെ എത്തിയ പൊലീസ് ഉദ്യോഗസ്ഥരും നല്‍കിയിരിക്കുന്ന വിവരങ്ങളും റിപ്പോര്‍ട്ടില്‍ ചേര്‍ത്തിട്ടുണ്ട്.
എന്നാല്‍ സംഭവ സമയത്ത് താന്‍ വസതിയില്‍ ഉണ്ടായിരുന്നില്ല എന്ന ജസ്റ്റിസ് വര്‍മ്മയുടെ വിശദീകരണം. ആര്‍ക്കും ഉപയോഗിക്കാനാകുന്ന സ്റ്റോര്‍ റൂമിലാണ് തീപ്പിടുത്തം ഉണ്ടായത്. സുരക്ഷ ഉദ്യോഗസ്ഥര്‍ അടക്കം ഉപയോഗിക്കുന്ന മുറിയാണിതെന്നും ജഡ്ജി വിശദീകരിക്കുന്നു. കത്തിയ നോട്ടുകള്‍ തന്റെ മകളെയോ സ്റ്റാഫിനെയോ കാണിച്ചിട്ടില്ല. താനും കുടുംബവും താമസിക്കുന്ന സഥലത്ത് നോട്ട് കണ്ടെത്തിയില്ല. കത്തിയ മുറിയില്‍ നിന്ന് മാറ്റിയ അവശിഷ്ടങ്ങള്‍ വീട്ടുവളപ്പിലുണ്ടെന്നും ജഡ്ജി വിശദീകരിക്കുന്നു. അതില്‍ നോട്ടുകെട്ടുകളില്ലെന്നും ജഡ്ജി അവകാശപ്പെടുന്നു. നാലോ അഞ്ചോ ചാക്കില്‍ നോട്ടുകെട്ടുണ്ടായിരുന്നുവെന്നാണ് പൊലീസ് കമ്മീഷണര്‍ നല്‍കിയിരിക്കുന്ന മൊഴി.

Tags

പാലക്കാട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും കഞ്ചാവ് പിടികൂടിയ കേസ് ; രണ്ട് പ്രതികൾക്ക് എട്ട് വർഷം വീതം കഠിന തടവ്
പാലക്കാട്: ഒലവക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും 6.8 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ രണ്ട് പ്രതികൾക്ക് എട്ട് വർഷം വീതം കഠിന തടവ് ശിക്ഷ വിധിച്ചു. കൂടാതെ രണ്ട് ലക്ഷം രൂപ വീതം പിഴയും വിധിച്ചിട