തമാശയ്ക്കായി സ്വകാര്യ ഭാഗങ്ങളില്‍ ബന്ധു കംപ്രസര്‍ പൈപ്പ് കയറ്റി ; യുവാവിന് ദാരുണാന്ത്യം

death
death

ഇയാളുടെ ബന്ധു തമാശക്കായി സ്വകാര്യ ഭാഗങ്ങളില്‍ കംപ്രസര്‍ പൈപ്പ് കയറ്റിയതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.

തമാശയ്ക്കായി സ്വകാര്യ ഭാഗങ്ങളില്‍ ബന്ധു കംപ്രസര്‍ പൈപ്പ് കയറ്റിയതിനെ തുടര്‍ന്ന് യുവാവിന് ദാരുണാന്ത്യം. ഗുജറാത്തിലെ മെഹ്സാനയിലെ കാഡി പട്ടണത്തില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. പ്രകാശ് എന്നയാളാണ് കൊല്ലപ്പെട്ടത്.

ഇയാളുടെ ബന്ധു തമാശക്കായി സ്വകാര്യ ഭാഗങ്ങളില്‍ കംപ്രസര്‍ പൈപ്പ് കയറ്റിയതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. കാഡിയിലെ മെറ്റല്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന സഹോദരന്‍ ഗെവാഭായിയെയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കാനെത്തിയതായിരുന്നു പ്രകാശ്.

ബന്ധുവായ അല്‍പേഷ്, പ്രകാശിന്റെ സ്വകാര്യ ഭാഗങ്ങളില്‍ പ്രാങ്ക് രൂപേണ കംപ്രസര്‍ പൈപ്പ് കയറ്റുകയായിരുന്നു. തുടര്‍ന്ന് ശരീരത്തില്‍ വായു നിറയുകയും ഛര്‍ദ്ദി ഉണ്ടാവുകയും മരണത്തിനിടയായെന്നും പൊലീസ് പറഞ്ഞു. പ്രകാശിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Tags

News Hub