സ്ഥിരമായി ഇയർഫോൺ ഉപയോഗിക്കുന്നവരേ, വലിയ അപകടം നിങ്ങളെ കാത്തിരിക്കുന്നു!!


മൊബെെൽ ഫോണുകൾ പോലെതന്നെ ദെെനംദിന ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ് ഹെഡ് സെറ്റുകൾ. ഫോൺ വിളിക്കുന്നതിന്, പാട്ടുകൾ കേൾക്കാൻ, സിനിമ - സീരീസ് കാണാൻ എന്നിങ്ങനെ ഹെഡ്‍ഫോണുകളുടെ ഉപയോഗം നിരവധിയാണ് .കാലം മാറുന്നതിനനുസരിച്ച് ഇപ്പോൾ ഹെഡ്സെറ്റിന്റെ രൂപത്തിലും മാറ്റം വന്നു .വയറുകളുള്ള ഹെഡ് സെറ്റ്, ബ്ലൂടൂത്ത് ഹെഡ് സെറ്റ്, ഇയർ ബഡ് തുടങ്ങിയവ ഇപ്പോൾ സാധാരണക്കാർക്ക് പോലും സുപരിചിതമാണ്.
ഇവ മണിക്കൂറുകളോളം ചെവിയിൽ തിരുകി വച്ച് ഉയർന്ന ശബ്ദത്തിലായിരിക്കും നാം കേൾക്കുക.എന്നാൽ ഇയർ ഫോണുകളുടെ അമിതമായ ഉപയോഗം മനുഷ്യനിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ നിങ്ങൾക്കറിയാമോ ?
ഉയർന്ന അളവിലുള്ള ശബ്ദം നമ്മുടെ കേൾവി ശക്തിയെ ഗുരുതരമായി ബാധിക്കുമെന്ന് എല്ലാവർക്കുമറിയാം .ഇയർഫോണുകളിലൂടെ വരുന്ന ശബ്ദം ചെവിയുടെ ഉള്ളിലുള്ള മൃദുലവും നേർത്തതുമായ രോമകോശങ്ങളെ നശിപ്പിക്കും .ശബ്ദ തരംഗങ്ങളെ വൈദ്യതി തരംഗങ്ങളാക്കി മാറ്റുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഇത്തരം രോമകോശങ്ങൾക്ക് ആഘാതം സംഭവിക്കുന്നത് കേൾവിശേഷിയെ ഗുരുതരമായി തന്നെ ബാധിക്കും.

പതിവായി ഹെഡ് സെറ്റ് ഉപയോഗിക്കുന്നത് ചെവിയിൽ അണുബാധ ഉണ്ടാകുന്നു. നിരന്തരമായ ഹെഡ് സെറ്റ് ഉപയോഗം ചെവിയിൽ ഈർപ്പവും ബാക്ടീരിയയും നിലനിർത്തുകയും ഇത് അണുബാധയ്ക്ക് കാരണമാവുകയും ചെയ്യുന്നു. കൂടാതെ ഒരാൾ ഉപയോഗിച്ച ഹെഡ് സെറ്റ് മറ്റുള്ളവരുമായി പങ്കിടുന്നതും കാര്യമായ അണുബാധയ്ക്കും കേൾവിക്കുറവിനും കാരണമാകും.
ചില സന്ദർഭങ്ങളിൽ ഉയർന്ന ശബ്ദത്തിൽ ഹെഡ്‌ഫോണുകൾ ഉപയോഗിക്കുന്നത് ചില സമയങ്ങളിൽ ചെവിക്കുള്ളിൽ നിന്ന് അസ്വസ്ഥപ്പെടുത്തുന്ന ശബ്ദം തനിയെ ഉണ്ടാകുന്ന അവസ്ഥയിലേക്ക് നയിക്കുന്നു.മാത്രമല്ല സ്ഥിരമായി അധിക സമയം ഇയർബഡുകൾ ഉപയോഗിക്കുന്ന ആളുകളിൽ ഹൃദയ സംബന്ധമായ രോഗങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കുന്നു. ദീർഘനേരം ഉച്ചത്തിൽ പാട്ട് കേൾക്കുമ്പോൾ ഹൃദയത്തെ നേരിട്ട് ബാധിക്കുകയും ഹൃദയമിടിപ്പ് കൂടാനും കാരണമായേക്കും. ഭാവിയിൽ ഇത് സങ്കീർണമാകാനുള്ള സാധ്യതയും കൂടുതലാണ്.
ഇങ്ങനെ പലരീതിയിൽ കേൾവി ശേഷിയെ കുറയ്ക്കാൻ കാരണമാകുന്ന ഇയർഫോണുകളുടെ ഉപയോഗം നിയന്ത്രിക്കലാണ് കേൾവി സംരക്ഷിക്കാനുളള മാർഗ്ഗം. അത്യാവശ്യ ഘട്ടങ്ങളിലും, ശബ്ദം കുറഞ്ഞ രീതിയിലും ഇയർഫോണുകൾ ഉപയോഗിക്കുന്നതുംകേൾവി ശേഷി നഷ്ടപ്പെടാതിരിക്കാൻ സഹായകമാകും.ദിവസത്തിൽ 60 മിനുട്ടിൽ കൂടുതൽ ഇയർഫോണുകൾ ഉപയോഗിക്കരുതെന്നാണ് വിദഗ്ധരുടെ നിർദേശം