മ​ഹാ​ത്മാ​ഗാ​ന്ധി​ക്കെ​തി​രെ നി​ന്ദ​നീ​യ​മാ​യ പരാമർശം ; തീ​വ്ര ഹി​ന്ദു​ത്വ സ​ന്യാ​സി നരസിംഗാനന്ദക്കെതിരെ വീണ്ടും കേസ്

Case filed again against extreme Hindu monk Narasimhananda for derogatory remarks against Mahatma Gandhi
Case filed again against extreme Hindu monk Narasimhananda for derogatory remarks against Mahatma Gandhi

ന്യൂ​ഡ​ൽ​ഹി: വി​ദ്വേ​ഷ പ്ര​ചാ​ര​ണ​ത്തി​നും ഗാ​സി​യാ​ബാ​ദി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ അ​വ​ഹേ​ളി​ച്ച​തി​നും തീ​വ്ര ഹി​ന്ദു​ത്വ സ​ന്യാ​സി യ​തി ന​ര​സിം​ഗാ​ന​ന്ദ​ക്കെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തു.

നി​ര​വ​ധി ത​വ​ണ വി​ദ്വേ​ഷ പ്ര​ചാ​ര​ണ​ത്തി​ന് ​നി​യ​മ​ന​ട​പ​ടി നേ​രി​ട്ട ഗാ​സി​യാ​ബാ​ദ് ദ​സ്ന ദേ​വി ക്ഷേ​ത്ര​ത്തി​ലെ പൂ​ജാ​രി​യാ​യ ന​ര​സിം​ഗാ​ന​ന്ദ​യു​ടെ വി​ഡി​യോ​യി​ൽ മ​ഹാ​ത്മാ​ഗാ​ന്ധി​ക്കെ​തി​രെ നി​ന്ദ​നീ​യ​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യെ​ന്നും മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി​യെ​ന്നും സ്വൈ​ര​ജീ​വി​തം ത​ക​ർ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ർ​പ്പെ​ട്ടു​വെ​ന്നും എ​ഫ്.​ഐ.​ആ​റി​ലു​ണ്ട്. ഗാ​സി​യാ​ബാ​ദ് പൊ​ലീ​സ് ക​മീ​ഷ​ണ​ർ​ക്കെ​തി​രെ​യും മോ​ശ​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യെ​ന്നും എ​ഫ്.​ഐ.​ആ​ർ പ​റ​യു​ന്നു.

Tags

News Hub