ഭാര്യക്ക് വിവാഹേതര ബന്ധത്തിലുണ്ടായ കുട്ടിയെന്നാരോപിച്ച് മൂന്നുവയസുകാരനായ മകനെ കഴുത്തറത്ത് കൊലപ്പെടുത്തി പിതാവ്


കുട്ടിയുടെ കഴുത്തറുത്തതിന് ശേഷം മൃതദേഹം ആളില്ലാത്ത സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു.
പൂനെയില്‍ മൂന്ന് വയസുകാരനെ പിതാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. ഭാര്യക്ക് വിവാഹേതര ബന്ധത്തിലുണ്ടായ കുട്ടിയാണെന്നാരോപിച്ചായിരുന്നു അരുംകൊല നടത്തിയത്. സംഭവത്തില്‍ പിതാവ് മാധവ് ടിക്കേതിയെ ( 38) പൊലീസ് അറസ്റ്റ് ചെയ്തു.
കുട്ടിയുടെ കഴുത്തറുത്തതിന് ശേഷം മൃതദേഹം ആളില്ലാത്ത സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു. ഇത് തന്റെ കുഞ്ഞ് അല്ലെന്ന് ഇയാള്‍ ഇടയ്ക്കിടെ പറയുമായിരുന്നുവെന്നാണ് പരാതി. ഐ ടി എഞ്ചിനീയറായി ജോലി ചെയ്തിരുന്ന പ്രതി കഴിഞ്ഞ രണ്ട് മാസമായി വീട്ടില്‍ തന്നെയാണ് കഴിഞ്ഞിരുന്നത്. കുട്ടിയുടെ അമ്മ ചന്ദനഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
കൊലപാതകം നടത്തിയ ശേഷം പ്രതി ഒളിവിലായിരുന്നു. മാധവിന്റെ മൊബൈല്‍ ലൊക്കേഷന്‍ ട്രാക്ക് ചെയ്ത പൊലീസ് വഡ്ഗോണ്‍ശേരിയിലെ ഒരു ലോഡ്ജില്‍ നിന്ന് ഇയാളെ മദ്യപിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പിന്നീട് പ്രതി കുറ്റം സമ്മതിക്കുകയും പൊലീസിന് കുട്ടിയെ കൊലപ്പെടുത്തിയ സ്ഥലം കാണിച്ചുകൊടുക്കുകയുമായിരുന്നു. അവിടെ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.
Tags

പാലക്കാട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും കഞ്ചാവ് പിടികൂടിയ കേസ് ; രണ്ട് പ്രതികൾക്ക് എട്ട് വർഷം വീതം കഠിന തടവ്
പാലക്കാട്: ഒലവക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും 6.8 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ രണ്ട് പ്രതികൾക്ക് എട്ട് വർഷം വീതം കഠിന തടവ് ശിക്ഷ വിധിച്ചു. കൂടാതെ രണ്ട് ലക്ഷം രൂപ വീതം പിഴയും വിധിച്ചിട