ഡിന്നറിന് ഒരു വെറൈറ്റി സ്‌പെഷ്യല്‍ ഐറ്റം ആയാലോ ?
Mar 26, 2025, 08:20 IST


ചേരുവകള്‍:
മുട്ട
സവാള
ഇഞ്ചി
പച്ചമുളക്
വെളുത്തുള്ളി
കറിവേപ്പില
തക്കാളി
ഉപ്പ്
മഞ്ഞള്‍പൊടി
ചിക്കന്‍ മസാല
ചോറ്
കുരുമുളക് പൊടി
വെളിച്ചെണ്ണ
പാകം ചെയ്യുന്ന വിധം:
ചീനച്ചട്ടിയില്‍ എണ്ണ ചൂടായ ശേഷം സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില എന്നിവ ചേര്‍ത്ത് വഴറ്റുക
ശേഷം തക്കാളി, മഞ്ഞള്‍പൊടി, ഉപ്പ്, ചിക്കന്‍ മസാല എന്നിവ ചേര്‍ത്ത് ഇളക്കാം
ഇതെല്ലാം മിക്‌സ് ചെയ്‌തെടുത്ത കൂട്ടിലേക്ക് മുട്ട പൊട്ടിച്ചൊഴിക്കാം
മുട്ട ചേര്‍ത്ത ശേഷം ചോറ് ചേര്‍ത്തിളക്കുക
അവസാനമായി കുറച്ച് കുരുമുളക് പൊടി മുകളിലായി വിതറി കൊടുക്കാം