എമ്പുരാൻ ചിത്രത്തിന് കണ്ണൂരിൽ തകർപ്പൻ വരവേൽപ്പ്
Mar 27, 2025, 14:16 IST


കണ്ണൂർ : കണ്ണൂർ നഗരത്തിൽ എമ്പുരാൻ റിലീസിങ് ആഘോഷമാക്കി ആരാധകർ. സവിത - സരിത, സമുദ്ര, സംഗീത എന്നീ തീയേറ്ററുകൾ ഉൾക്കൊള്ളുന്ന പടന്ന പാലത്തെ ഫിലിം സിറ്റിയിൽ ഇന്ന് പുലർച്ചെ ആറു മണിക്കാണ് പ്രദർശനം നടന്നത്. മോഹൻലാലിൻ്റെ കട്ടൗട്ട് , ബാനറുകൾ ഉയർത്തിയും പടക്കം പൊട്ടിച്ചും ബാൻഡ് വാദ്യം മുഴക്കിയുമാണ് ആരാധകർ പൃഥിരാജ് സംവിധാനം ചെയ്ത മോഹൻലാൽ അഭിനയിച്ച ഗ്ളോബൽ സിനിമയെ വരവേറ്റത്.
മൂന്ന് മണിക്കൂറോളം ദൈർഘ്യമുള്ള എമ്പുരാനെ കുറിച്ച് ആദ്യ ഷോ കഴിഞ്ഞിറങ്ങിയ പ്രേക്ഷകരും തകർപ്പനെന്നാണ് അഭിപ്രായപ്പെട്ടത്. ലാലേട്ടൻ പൊളിച്ചുവെന്നാണ് യുവ ഫാൻസുകാരുടെ അഭിപ്രായം. ലിബർട്ടി സിനിമാസിലും എമ്പുരാൻ രാവിലെ ഒൻപതു മണി മുതൽ പ്രദർശിപ്പിച്ചിരുന്നു.