പോഷകസമ്പുഷ്ടമായ ബീറ്റ്റൂട്ട് മുട്ട തോരൻ

Nutritious beetroot egg torana
Nutritious beetroot egg torana

ആവശ്യമായ ചേരുവകൾ

    ബീറ്റ്റൂട്ട്- 2
    പച്ചമുളക്- 2
    കറിവേപ്പില- ആവശ്യത്തിന്
    തേങ്ങ- കാൽ കപ്പ്
    സവാള- 1
    കുരുമുളകുപൊടി- കാൽ ടീസ്പൂൺ
    മഞ്ഞൾപ്പൊടി- കാൽ ടീസ്പൂൺ
    മുട്ട- 2

തയ്യാറാക്കുന്ന വിധം

ബീറ്റ്റൂട്ട് നന്നായി ക്ലീൻ ചെയ്ത് ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക. കാൽ കപ്പ് തേങ്ങ ചിരകിയത്, പച്ചമുളക് 2, കറിവേപ്പില, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി. എന്നിവ വെളളം ചേർക്കാതെ അരച്ചെടുക്കുക. അരച്ചെടുത്ത കൂട്ടും സവാള അരിഞ്ഞതും കുരുമുളകു പൊടിയും കറിവേപ്പിലയും ബീറ്റ്റൂട്ട് കഷ്ണങ്ങളിലേക്ക് ചേർത്ത് നന്നായി യോജിപ്പിക്കുക.

ഒരു പാൻ എടുത്ത് വെളിച്ചെണ്ണയൊഴിച്ച് അതിലേക്ക് വറ്റൽമുളക്, കറിവേപ്പില എന്നിവ വറുത്തെടുക്കുക. ഇതിലേക്ക് യോജിപ്പിച്ചു വച്ച ബീറ്റ്റൂട്ട് കൂട്ട് ചേർത്ത് അടച്ചുവച്ച് വേവിക്കുക. ബീറ്റ്റൂട്ട് നന്നായി വെന്തു വരുമ്പോൾ അതേ പാനിൽ തന്നെ മുട്ടയും ചിക്കിയെടുക്കും. ബീറ്റ്റൂട്ട് കഷ്ണങ്ങൾ വശങ്ങളിലേക്ക് മാറ്റി പാനിന്റെ നടുവിൽ മുട്ട പൊട്ടിച്ച് ഒഴിച്ച് ചിക്കിയാലും മതി. ശേഷം മുട്ട ചിക്കിയതും ബീറ്റ് റൂട്ട് കഷ്ണങ്ങളും നന്നായി ഇളക്കി യോജിപ്പിക്കുക. തോരൻ തയ്യാർ.

Tags

News Hub