ചെറുപയർ കൊണ്ട് ദോശ തയ്യാറാക്കാം

Dosa can be made with chickpeas.
Dosa can be made with chickpeas.

ചേരുവകൾ

1. ചെറുപയർ പരിപ്പ് - 1 1/4 കപ്പ്‌
2. ഇഞ്ചി - 1 ചെറിയ കഷ്ണം
3. പച്ചമുളക് - 3 എണ്ണം
4. ജീരകം - 1/4 ടീസ്പൂൺ
5. ഉപ്പ് - ആവശ്യത്തിന്
6. എണ്ണ

തയാറാക്കുന്ന വിധം

ചെറുപയർ പരിപ്പ് നന്നായി കഴുകി കുറച്ച് വെള്ളം ഒഴിച്ച് അര മണിക്കൂർ കുതിർത്തു വയ്ക്കുക.
ശേഷം മിക്സിയുടെ ജാറിൽ ചെറുപയർ, ഇഞ്ചി, പച്ചമുളക് അരയ്ക്കാൻ ആവശ്യമായ വെള്ളം ചേർത്ത് ഒന്ന് അരയ്ക്കുക.
അതിലേക്കു ജീരകം, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തു നല്ല മിനുസമായി അരച്ചെടുക്കുക.
ദോശക്കല്ല് ചൂടാക്കി ദോശ മിനുസമായി പരത്തി എടുക്കുക.
മുകളിൽ കുറച്ച് എണ്ണ ഒഴിച്ച് താഴ്ന്ന തീയിൽ വച്ചു നന്നായി മൊരിയിച്ചെടുക്കുക.
മൊരിഞ്ഞ ദോശ തയാർ. ചട്ണി, ചമ്മന്തി എന്നിവ കൂട്ടി കഴിക്കാം.

Tags