'പൃഥ്വിരാജ് ആരെയും ചതിച്ചിട്ടില്ല, പൃഥ്വിരാജ് ചതിച്ചെന്ന് മോഹന്‍ലാല്‍ പറഞ്ഞിട്ടില്ല'; മല്ലിക സുകുമാരന്‍

There is nothing in this film that Mohanlal doesn know Prithviraj hasn cheated anyone Mallika Sukumaran
There is nothing in this film that Mohanlal doesn know Prithviraj hasn cheated anyone Mallika Sukumaran

പൃഥ്വിരാജ് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും കൊടി പിടിച്ച് നടക്കുന്ന ആളല്ല.

പൃഥ്വിരാജ് ആരെയും ചതിച്ചിട്ടില്ലെന്ന് അമ്മ മല്ലിക സുകുമാരന്‍ . ചതിച്ചെന്ന് മോഹന്‍ലാല്‍ പറഞ്ഞിട്ടില്ല. എന്നാല്‍, ലാലിന് നേരത്തെ പ്രതികരിക്കാമായിരുന്നു. വിവാദങ്ങള്‍ക്ക് പിന്നില്‍ ആരോ പ്രവര്‍ത്തിക്കുന്നതായി സംശയിക്കുന്നതായും ഒരു വിഭാഗത്തിന്റെയും ചട്ടുകമാകാന്‍ പൃഥ്വിരാജിനെ കിട്ടില്ലെന്നും മല്ലിക സുകുമാരന്‍ പറഞ്ഞു.

''എന്റെ മകന്‍ ചതിച്ചു എന്ന് മേജര്‍ രവിയുടെ ഒരു പോസ്റ്റ് കണ്ടു. അത് കണ്ടപ്പോള്‍ വലിയ വിഷമം തോന്നി. ശുദ്ധ നുണയാണ് അദ്ദേഹം എഴുതിയത്. ഇതിന് ഒരു പ്രിവ്യൂ ഉണ്ടായിരുന്നില്ല. ആര്‍ക്കും കാണാന്‍ പറ്റിയില്ല. പക്ഷേ, ഷൂട്ടിംഗ് നടക്കുമ്പോള്‍  എല്ലാം കണ്ട വ്യക്തിയാണ് മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും. എത് എല്ലാവര്‍ക്കും അറിയാം, ആ യൂണിറ്റിലുള്ള എല്ലാവര്‍ക്കും അറിയാം. മോഹന്‍ലാലിന്റെ ആത്മാര്‍ത്ഥ സുഹൃത്തായതുകൊണ്ട് ഒരു രക്ഷകനായി മാറാന്‍ ചമഞ്ഞതാണോ? എന്ന് എനിക്ക് അറിയില്ല. മോഹന്‍ലാല്‍ പറഞ്ഞിട്ടുണ്ട് അതിന് എല്ലാവര്‍ക്കും കൂട്ടുത്തരവാദിത്തമാണെന്ന്. ഇന്നൊരു പോസ്റ്റ് ഇട്ടിട്ടുണ്ട്. അത് അല്‍പം നേരത്തെയാവാമായിരുന്നു എന്നൊരു വിഷമമുണ്ട്. ആരുടെയും മുന്നില്‍ ഒരു അടിമയായിട്ട് നിന്നുകൊണ്ട്, എന്തെങ്കിലും കാട്ടിക്കൂട്ടി, എന്തെങ്കിലും ഒരു സ്വാര്‍ത്ഥ ലാഭത്തിന് വേണ്ടി ഒരു ജോലിസ്ഥലത്തും എന്റെ കുഞ്ഞുങ്ങളെ ഞാന്‍ വിടില്ല. പൃഥ്വിരാജിന് ഈ സിനിമയില്‍ കൂടെ നടക്കുന്ന കമ്പനി ഇല്ലാത്ത ഒരാളാണ്. സിനിമയിലുള്ളവരും പലതരത്തില്‍ അവനെ, ഏതെല്ലാം തരത്തില്‍ ആക്രമിക്കാമോ. അതൊക്കെ ഒരുഭാഗത്ത് നടക്കും അതിലൊന്നും എനിക്ക് ഒരു പരാതിയില്ല. പൃഥ്വിരാജ് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും കൊടി പിടിച്ച് നടക്കുന്ന ആളല്ല. നടക്കത്തുമില്ല. പൃഥ്വിരാജ് നല്ലത് കണ്ടാല്‍ നല്ലത് പറയും. അത് ഏത് പാര്‍ട്ടിക്കാര് ചെയ്താലും. തെറ്റ് കണ്ടാല്‍ തെറ്റെന്ന് പറയും. ശരി കണ്ടാല്‍ ശരിയെന്ന് പറയും അത് ഞാനും പറയും.'' മല്ലിക സുകുമാരന്‍ പറഞ്ഞു. 

Tags