വായിൽ കപ്പലോടും ബീഫ് അച്ചാര്‍ തയ്യാറാക്കാം

beef pickle
beef pickle

ആവശ്യമുള്ള സാധനങ്ങള്‍

    ബീഫ് -500 ഗ്രാം
    വെളുത്തുള്ളി -അരകപ്പ്
    ഇഞ്ചി -അര കപ്പ്
    പച്ചമുളക് -4 എണ്ണം
    മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
    മുളക്‌പൊടി -ഒരു ടേബിള്‍ സ്പൂണ്‍
    കശ്മീരി മുളക്‌പൊടി -അര ടീസ്പൂണ്‍
    നല്ലെണ്ണ -ഒരു കപ്പ്
    കടുക് -അര ടീസ്പൂണ്‍
    ഉലുവ -അര ടീസ്പൂണ്‍
    കായം -കാല്‍ ടീസ്പൂണ്‍
    ഉപ്പ് -ഒരു ടേബിള്‍ സ്പൂണ്‍
    കുരുമുളക് -അര ടീസ്പൂണ്‍
    ഗരംമസാല -അര ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

ആദ്യം ബീഫ് നന്നായി കഴുകി വൃത്തിയാക്കി ചെറിയ കഷ്ണങ്ങളാക്കുക. പിന്നെ കുക്കറില്‍ മഞ്ഞള്‍പ്പൊടി, മുളക് പൊടി, കുറച്ച് ഗരംമസാല, ആവശ്യത്തിന് ഉപ്പ് എന്നിവ ഇട്ട് നാല് വിസില്‍ വരെ വേവിച്ചെടുക്കുക. ബീഫിലെ മുഴുവന്‍ വെള്ളവും വറ്റിച്ചെടുക്കുക. ഈ ബീഫ് എണ്ണയില്‍ വറുത്തുകോരി മാറ്റി വയ്ക്കുക.

ശേഷം മറ്റൊരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് കടുക്, ഉലുവ എന്നിവ ഇട്ട് പൊടിക്കുക. ശേഷം ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവ ചെറിയ കഷ്ണങ്ങളായി മുറിച്ചത് എണ്ണയില്‍ ഇട്ടുവഴറ്റുക. ഇതിലേക്ക് മുളക്‌പൊടി, മഞ്ഞള്‍പ്പൊടി, കശ്മീരിമുളക് പൊടി, കായപ്പൊടി എന്നിവ ഇട്ട് വഴറ്റുക.

വറുത്ത് കോരിവെച്ച ബീഫ് ഈ കൂട്ടിലേക്ക് ഇട്ട് നന്നായി മിക്‌സ് ചെയ്യുക. അതിനുശേഷം വിനാഗിരി ഒഴിക്കുക. രണ്ട് തണ്ട് കറിവേപ്പില ഇട്ട് അടുപ്പത്ത് നിന്ന് വാങ്ങി വെക്കാം. ബീഫ് അച്ചാര്‍ തയ്യാര്‍. ഇത് നല്ലൊരു പാത്രത്തില്‍ വായുകടക്കാത്ത വിധം അടച്ച് സൂക്ഷിച്ച് വെക്കുക.

Tags

News Hub