പാലക്കാട് ചുമട്ടുതൊഴിലാളിക്ക് സൂര്യാഘാതമേറ്റു

sun
sun

സതീഷ് എലപ്പുള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്

പാലക്കാട് : പാലക്കാട് ചുമട്ടുതൊഴിലാളിക്ക് സൂര്യാഘാതമേറ്റു. ജോലി ചെയ്യുന്നതിനിടെയാണ് സൂര്യാഘാതമേറ്റത്. തേനാരി തോട്ടക്കര സ്വദേശി സതീഷിനാണ് സൂര്യാഘാതമേറ്റത്.  ഇന്നലെയായിരുന്നു സംഭവം. കൈയ്യിലും മുതുകിലും സാരമായി പൊള്ളലേറ്റു. തോട്ടക്കര ഭാഗത്ത് കൊയ്ത്ത് കഴിഞ്ഞ നെല്ല് കയറ്റുന്നതിനിടെ പൊള്ളലേൽക്കുകയായിരുന്നു. സതീഷ് എലപ്പുള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

Tags

News Hub