റെക്കോർഡ് നേട്ടത്തിൽ എമ്പുരാൻ ; പ്രീ സെയിൽ റിപ്പോർട്ട് പുറത്ത്

Empuran
Empuran

റിലീസിന് മുമ്പേ ഇന്ത്യൻ സിനിമയിൽ പുതിയ റെക്കോഡുകൾ സൃഷ്ടിച്ച് എമ്പുരാൻ. ചിത്രത്തിൻ്റെ ഓൾ ഇന്ത്യ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് മാർച്ച് 21 ന് രാവിലെ 9 മണിക്കാണ് ആരംഭിച്ചത്.ബുക്കിംഗ് ഓപ്പൺ ചെയ്ത് രണ്ട്‌ ദിവസം കഴിയുമ്പോൾ മലയാള സിനിമ ഇന്നുവരെ കാണാത്ത റെക്കോർഡുകളാണ് ചിത്രം തുറന്നുവെക്കുന്നത്. സിനിമയുടെ ഇന്ത്യൻ ബുക്കിംഗ് ആരംഭിച്ചയുടൻ ഓൺലൈൻ ബുക്കിംഗ് സൈറ്റായ ബുക്ക് മൈ ഷോ ക്രാഷാകുന്ന അവസ്ഥ വരെയുണ്ടായി.

ഒരു മണിക്കൂറിൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റ ഇന്ത്യൻ സിനിമയായി എമ്പുരാൻ റെക്കോർഡ് ഇട്ടിരുന്നു. ഇപ്പോഴിതാ പ്രീ സെയിലിലൂടെ മറ്റൊരു നേട്ടവും സിനിമയെ തേടി എത്തിയിരിക്കുകയാണ്.

റിലീസ് ദിവസം ഒരു മലയാളം സിനിമ കേരളത്തിൽ നിന്ന് നേടുന്ന ആദ്യത്തെ ഡബിൾ ഡിജിറ്റ് കളക്ഷൻ ആണ് എമ്പുരാൻ സ്വന്തം പേരിലാക്കിരിക്കുന്നത്. അഡ്വാൻസ് ബുക്കിങ്ങിലൂടെ മാത്രം ചിത്രം ഇതിനോടകം 10 കോടി കടന്നെന്നാണ് റിപ്പോർട്ടുകൾ വരുന്നത്.

ഒടിയൻ നേടിയ 7.25 എന്ന കളക്ഷനെയാണ് എമ്പുരാൻ മറികടന്നിരിക്കുന്നത്. വിജയ് ചിത്രമായ ലിയോ പ്രീ സെയിലിലൂടെ നേടിയ 8.81 കോടിയെയും എമ്പുരാൻ മറികടന്നു. ഇതോടെ ലിയോയുടെ ആദ്യ ദിവസത്തെ കളക്ഷൻ ആയ 12 കോടിയെ എമ്പുരാൻ പ്രീ സെയിൽ കൊണ്ട് മാത്രം മറികടക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അങ്ങനെയെങ്കിൽ മലയാളത്തിലെ ഏറ്റവും വലിയ ഓപ്പണിങ് കളക്ഷനിലേക്കാണ് ഈ മോഹൻലാൽ സിനിമയുടെ പോക്ക്.

Tags

News Hub