ആർക്ക് വേണ്ടിയും മാറ്റാത്ത നിയമങ്ങൾ മമ്മൂട്ടി സാർ മാറ്റുന്നത് ആ നടന് വേണ്ടി മാത്രം; തുറന്ന് പറഞ്ഞ് പൃഥ്വിരാജ്


ഇരുവരുടെയും കുടുംബങ്ങൾ തമ്മിലും വളരെ അടുത്ത ബന്ധമാണുള്ളത്
ആർക്ക് വേണ്ടിയും മാറ്റാത്ത നിയമങ്ങൾ മാറ്റുന്നത് ആ നടന് വേണ്ടി മാത്രം; തുറന്ന് പറഞ്ഞ് പൃഥ്വിരാജ്
'ശബരിമല വഴിപാടുമായി ബന്ധപ്പെട്ട് ധാരാളം ചർച്ച ചെയ്യപ്പെട്ട കാര്യമാണ് മമ്മൂട്ടി - മോഹൻലാൽ ബന്ധം. ഇതുവരെ 55ഓളം ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ഇച്ചാക്ക എന്നാണ് മോഹൻലാൽ മമ്മൂട്ടിയെ വിളിക്കുന്നത്. മോഹൻലാൽ ,മമ്മൂട്ടിയെ കാണുന്നത് സഹോദര തുല്യനായാണ്. ഇരുവരുടെയും കുടുംബങ്ങൾ തമ്മിലും വളരെ അടുത്ത ബന്ധമാണുള്ളത്'. മമ്മൂട്ടി - മോഹൻലാൽ ബന്ധത്തെ കുറിച്ച് പറയുകയാണ് നടനും സംവിധായകനുമായ പൃഥ്വിരാജ്.
മമ്മൂട്ടി സാറിന്റെ വീട്ടിൽ ഒരുപാട് കർശന നിയമങ്ങളുണ്ട് . എന്തൊക്കെ ചെയ്യണം എന്തൊക്കെ ചെയ്യരുത് എന്ന കാര്യത്തിൽ വീട്ടിലുള്ളവർ എല്ലാവരും ആ നിയമങ്ങൾ പാലിക്കണം . ആർക്ക് വേണ്ടിയും ആ നിയമങ്ങൾ മാറ്റാൻ മമ്മൂട്ടി സാർ തയ്യാറല്ല. എന്നാൽ ആ ഒരാൾക്ക് വേണ്ടി മാത്രമാണ് നിയമങ്ങൾ മാറ്റുന്നത്. അത് മോഹൻലാൽ സാറിന് വേണ്ടിയാണ്. അദ്ദേഹം സ്വന്തം കുടുംബത്തിന് വേണ്ടിപ്പോലും ആ ന്യമത്തിൽ മാറ്റങ്ങൾ വരുത്തീയിട്ടില്ല. എന്തൊക്കെയാണ് ആ നിയമങ്ങൾ എന്ന പറയുന്നില്ല - പൃഥ്വിരാജ്

പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമയാണ് എമ്പുരാൻ. മോഹൻലാൽ നായകനായി എത്തുന്ന സിനിമയിൽ മമ്മൂട്ടിയും ഉണ്ടെന്ന വാർത്ത പരക്കുന്നുണ്ട്. അതിനിടെയാണ് മോഹൻലാൽ ശബരിമലയിൽ മുഹമ്മദ്കുട്ടി എന്ന പേരിൽ വിശാഖം നക്ഷത്രത്തിൽ വഴിപാട് കഴിച്ചത്. മമ്മൂട്ടിയുടെ ആരോഗ്യത്തിനായി വഴിപാട് കഴിച്ച ചീട്ട് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
മമ്മൂട്ടിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അഭ്യൂഹങ്ങൾ പരക്കുന്നതിനിടെ പ്രതികരണവുമായി മോഹൻലാൽ രംഗത്തെത്തിയിരുന്നു. 'അദ്ദേഹം സുഖമായിരിക്കുന്നു. ചെറിയ രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അത് എല്ലാവർക്കും ഉണ്ടാവും. അത്രയേ ഉള്ളൂ. പോടിക്കാൻ ഒന്നുമില്ല - മോഹൻലാൽ