ഡി.ടി.പിസിയുടെ നേതൃത്വത്തില്‍ കാസർകോട് ജില്ലയില്‍ ടൂറിസം കേന്ദ്രങ്ങളായ കടല്‍ തീരങ്ങള്‍ ശുചീകരിച്ചു


കാസർകോട് : സംസ്ഥാന ടൂറിസം വകുപ്പ് നിര്‍ദ്ദേശ പ്രകാരം മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി പരിസ്ഥിതി സംരക്ഷണവും ഉത്തരവാദിത്വമുള്ള ടൂറിസവും പ്രോത്സാഹിപ്പിക്കുന്നതിനായി, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ കാസര്‍കോട്, ടൂറിസം ക്ലബ് വളണ്ടിയര്‍മാര്‍, കുടുംബശ്രീയുടെ ക്ലീന്‍ ഡെസ്റ്റിനേഷന്‍ ക്യാംപെയിന്‍ വളണ്ടിയര്‍മാര്‍, പ്രാദേശിക ഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ നേതൃത്വത്തില്‍ ജില്ലയുടെ വിവിധ തീരദേശ വിനോദ സഞ്ചാര കേന്ദ്രങ്ങളിലായി മൂന്ന് ദിവസങ്ങളിലായി എട്ട് ടൂറിസം ഡെസ്റ്റിനേഷനുകളില്‍ ശുചീകരണ പ്രവര്‍ത്തനം വിജയകരമായി സംഘടിപ്പിച്ചു.
മാര്‍ച്ച് 25 മുതല്‍ 27 വരെ നടന്ന ഈ ശുചീകരണ പ്രവര്‍ത്തനം കാസര്‍കോട് ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ വൃത്തിയാക്കി സുഗമമായ യാത്രാ ഉറപ്പുവരുത്തുന്നതിനുള്ള ക്ലീന്‍ ഡെസ്റ്റിനേഷന്‍ ക്യാംപെയിന്റെ ഭാഗമായാണ് സംഘടിപ്പിച്ചത്. മാര്‍ച്ച് 25ന് അഴിത്തല ബീച്ച്: കുടുംബശ്രീയുടെ സി.ഡി.സിവളണ്ടിയര്‍മാര്‍ ശുചീകരിച്ചു. 10 ചാക്ക് മാലിന്യം നീക്കം ചെയ്തു. മാര്‍ച്ച്26ന് കൈറ്റ് ബീച്ച്: മാനേജ്‌മെന്റ് ടീം ബീച്ച് വൃത്തിയാക്കി. മാര്‍ച്ച് 27ന് കണ്വതീര്‍ത്ഥ ബീച്ച്: കുടുംബശ്രീയുടെ സി.ഡി.സി വളണ്ടിയര്‍മാര്‍ ശുചീകരിച്ചു. 15 ചാക്ക് മാലിന്യവും നീക്കം ചെയ്തു.

ചെമ്പരിക്ക ബീച്ച് മാലിന്യങ്ങള്‍ കാസറഗോഡ് ഗവണ്മെന്റ് കോളേജ് ടൂറിസം ക്ലബ് വളന്റീര്‍മാരും കുടുംബശ്രീ അംഗങ്ങളും ചേര്‍ന്ന് ശേഖരിച്ചു. ജി.പി.എം ഗവ. കോളേജ്, മഞ്ചേശ്വരത്തെയും ഗവ. കോളേജ് ടൂറിസം ക്ലബ്ബിനെയും ഉള്‍പ്പെടുത്തി വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം പരിസ്ഥിതി സംരക്ഷണത്തിനും ഉത്തരവാദിത്വമുള്ള ടൂറിസത്തിനും വലിയ പ്രോത്സാഹനമായി.
ശുചീകരണ പ്രവര്‍ത്തനം ബീച്ചുകളില്‍ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഒഴിവാക്കുന്നതിന് മാത്രമല്ല, പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ച് പൊതുജനങ്ങളില്‍ ബോധവല്‍ക്കരണം നടത്തുന്നതിനും സഹായകമായി.