“കോഫി ഉണ്ടാക്കുന്നത് ബേസിക് ഹ്യുമൺ സ്കില്ലാണ്, അതുപോലും ശോഭിതയ്‌ക്കില്ല”; നാഗചൈതന്യ

naga chaithanya
naga chaithanya

താരദമ്പതികളായ ശോഭിത ധുലിപാലയും നാ​ഗചൈതന്യയും അടുത്തിടെ Vogue Indiaയ്‌ക്ക് നൽകിയ അഭിമുഖമാണ്  സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഭാര്യ ശോഭിതയെ കളിയാക്കി നാഗചൈതന്യ പറഞ്ഞ വാക്കുകൾ ആരാധകർക്കിടയിൽ ചിരിപടർത്തിയിരിക്കുകയാണ്. ആരാണ് ആദ്യം സോറി പറയുക, ആരാണ് കൂടുതൽ റൊമാന്റിക്, ആരാണ് മെച്ചപ്പെട്ട രീതിയിൽ പാചകം ചെയ്യുക, അസുഖം വരുമ്പോൾ കൂടുതൽ ഡ്രമാറ്റിക് ആകുന്നത് ആരാണ് എന്നീ ചോദ്യങ്ങളുന്നയിച്ച ഇന്റർവ്യൂവർക്ക് നാ​ഗചൈതന്യയും ശോഭിതയും നൽകിയ മറുപടികളാണ് വൈറലാകുന്നത്.

“അടിസ്ഥാനപരമായി മനുഷ്യന് വേണ്ട കഴിവുകൾ പോലും ശോഭിതയ്‌ക്കില്ല. ” എന്നായിരുന്നു നാ​ഗചൈതന്യയുടെ വാക്കുകൾ. ആരാണ് ഭേദപ്പെട്ട് കുക്ക്? എന്നായിരുന്നു ചോദ്യം. രണ്ടുപേരും പാചകം ചെയ്യാറില്ലെന്ന് നാ​ഗചൈതന്യ പറഞ്ഞു. എന്നാൽ ശോഭിത എതിർവാദം ഉയർത്തി. എല്ലാ ദിവസവും രാത്രി എന്നെക്കൊണ്ട് ഹോട്ട് ചോക്ലേറ്റ് ഉണ്ടാക്കിപ്പിക്കുന്ന ആളാണിതെന്ന് നാഗചൈതന്യയെ ചൂണ്ടി ശോഭിത പറഞ്ഞു. 


ഇതിന് നാ​ഗചൈതന്യ നൽകിയ മറുപടിയാണ് ചിരിപടർത്തിയത്. ഹോട്ട് ചോക്ലേറ്റ്, കോഫീ, ഇതൊന്നും കുക്കിം​ഗിൽ ഉൾപ്പെടില്ല. ഇതെല്ലാം ബേസിക്കായി ഒരു മനുഷ്യൻ അറിഞ്ഞിരിക്കേണ്ട സ്കില്ലുകളിൽ ഉൾപ്പെടുന്നതാണ്. അതു നിനക്കില്ലതാനും!! – ഇതായിരുന്നു നടന്റെ വാക്കുകൾ. അഭിനന്ദനത്തിന് നന്ദിയുണ്ടെന്ന് ശോഭിത തിരിച്ചടിക്കുകയും ചെയ്തു.

കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു നാ​ഗയും ശോഭിതയും വിവാഹിതരായത്. എട്ട് മണിക്കൂർ നീണ്ട ചടങ്ങുകൾ ഇവരുടെ വിവാഹത്തിനുണ്ടായിരുന്നു. പരമ്പരാ​ഗത രീതിയിലായിരുന്നു ചടങ്ങുകൾ. സമാന്തയാണ് ആദ്യ ഭാര്യ എന്നതിനാൽ നാ​ഗചൈതന്യയുടെ രണ്ടാം വിവാഹം വലിയ രീതിയിൽ ചർച്ചയാവുകയും ചെയ്തിരുന്നു

Tags

News Hub