ഓണാട്ടുകരയുടെ കാര്‍ഷികസംസ്‌കാരവും ഐക്യവും വിളിച്ചോതുന്ന ഓച്ചിറ കാളകെട്ട് ഉത്സവം..

Ochira Kalkett festival story
Ochira Kalkett festival story

ചിങ്ങത്തിലെ തിരുവോണം കഴിഞ്ഞെത്തുന്ന കന്നിയിലെ തിരുവോണമാണ് ഇരുപത്തിയെട്ടാം ഓണം. ഈ ഇരുപത്തിയെട്ടാം ഓണാഘോഷത്തോടനുബന്ധിച്ച് ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിൽ നടക്കുന്ന ഒരു ആഘോഷമാണ് കാളകെട്ട്. ഒരു ജോടി കാളകളുടെ രൂപങ്ങൾ കെട്ടിയുണ്ടാക്കി അതിനെ ഓച്ചിറ ക്ഷേത്രപരിസരത്ത് നിരത്തി വെച്ചു കൊണ്ടാണ് ഈ ആഘോഷം കൊണ്ടാടുന്നത്. ഇങ്ങനെ കെട്ടിയുണ്ടാക്കുന്ന കാളരൂപങ്ങളെ കെട്ടുകാളകൾ എന്നും പറയുന്നു. 

Ochira Kalkett festival

ഓണാട്ടുകരയിലെ 52 കരക്കാരുടെ വകയായായാണ് ഇരുപത്തെട്ടാം ഓണത്തിന് കെട്ടുകാളകള്‍ ഒരുങ്ങുക. ഓരോ കരക്കാരും മത്സര ബുദ്ധിയോടെ കാളകളെ അണിയിച്ചൊരുക്കും. സമൃദ്ധമായ വിളവെടുപ്പിന് സഹായിച്ച കാളകള്‍ക്കും ദേശദേവനായ പരബ്രഹ്മത്തിനുമുള്ള നന്ദി പ്രകടിപ്പിക്കാന്‍, കാളയുടെ രൂപവും വിളവിന്റെ പങ്കുമായി ഓച്ചിറ ക്ഷേത്രത്തിലേക്ക് പണ്ട് കര്‍ഷകരെത്തിയിരുന്നു. അതിന്റെ ഓര്‍മ്മകളാണ് ഇപ്പോഴത്തെ വലിയകെട്ടുത്സവങ്ങളായത്.. വലിയ രഥങ്ങളില്‍ വടം കെട്ടിയാണ് കാളകളെ പടനിലത്തിലൂടെ ആനയിക്കുക. ലോകത്തിലെ തന്നെ ഏറ്റവും വലിയ കാളകെട്ടുത്സവം എന്നു പറയാവുന്നതാണ് ഈ ആഘോഷം.

Ochira Kalakettu festival on 12th

കാളകളുടെ തലമാത്രമാണ് സ്ഥിരമായി ഉണ്ടാകാറുള്ളത്. ഓരോ തലയ്ക്കും വേണ്ട ഉടലുകൾ വർഷാവർഷം ഓരോ കരക്കാരുടേയും കാളകെട്ട് സമിതികളുടേയും ഇഷ്ടാനുസാരം കെട്ടിയുണ്ടാക്കുകയാണ് പതിവ്. ചട്ടത്തിൽ വൈക്കോലും മറ്റും കൊണ്ട് വെട്ടിയുണ്ടാക്കുന്ന ഉടലിന്റെ മുകളിൽ തലപിടിപ്പിച്ചാണ് കാളകളെ കെട്ടിവലിച്ചു കൊണ്ടു വരുക. ഏറ്റവും വലിയ കാളകൾക്ക് ടൺ കണക്കിന് ഭാരം ഉണ്ടാകാറുണ്ട്. എന്നാൽ കൈവെള്ളയിൽ ഒതുങ്ങുന്ന തരത്തിലുള്ളവയും ഉണ്ട്. 

Ochira Kalkett festival story

സാധാരണയായി ഒരു കാളക്ക് വെള്ള നിറവും മറ്റേതിന് ചുവപ്പുമാണ് കൊടുക്കാറുള്ളത്. ചുവന്നകാള പരമശിവനെയും വെള്ളക്കാള പാര്‍വ്വതീദേവിയേയും സങ്കല്‍പിക്കുന്നു. ശിവ-പാര്‍വ്വതി വാഹനമായ നന്ദികേശ സങ്കല്‍പമാണ് കെട്ടുകാളകള്‍ക്കുള്ളത്. തുണിയുടെ പുറത്തു കൂടി കഴുത്തിൽ മണികൾ കെട്ടിത്തൂക്കുകയും ജീവത, നെറ്റിപ്പട്ടം, വെൺചാമരം തുടങ്ങിയ അലങ്കാരങ്ങളും മാലകളും മറ്റും അണിയിക്കുകയും ചെയ്യുന്നു. ചെണ്ട-പഞ്ചാരി-പാണ്ടി മേളങ്ങളുടെ അകമ്പടിയോടെയാണ് ഇവയെ ആനയിച്ചു കൊണ്ടുവരിക. അതേസമയം ഏറ്റവും നല്ല കാളകൾക്ക് മത്സരത്തിന്റെ രീതിയിൽ സമ്മാനം കൊടുക്കുന്ന പതിവും ഉണ്ട്.

News Hub