സ്‌കൂളിലെ തര്‍ക്കം: കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വിദ്യാര്‍ഥിയെ മടല്‍ കൊണ്ട് മര്‍ദ്ദിച്ചതായി പരാതി

thiruvananthapuram anzil
thiruvananthapuram anzil

ശനിയാഴ്ച്ച തൊളിക്കോട് ഗവ. ഹൈസ്‌കൂളിന് മുന്‍വശത്ത് വച്ചാണ് മര്‍ദ്ദനം. ഇവിടെ സീനിയര്‍-ജൂനിയര്‍ തമ്മില്‍ നേരത്തെ തര്‍ക്കം ഉണ്ടായിരുന്നു

തിരുവനന്തപുരം: സ്‌കൂളില്‍ വെച്ചുണ്ടായ തര്‍ക്കത്തില്‍ പുറത്തുവെച്ച് പിടിഎ പ്രസിഡന്റ് വിദ്യാര്‍ഥിയെ മടല്‍ കൊണ്ട് മര്‍ദ്ദിച്ചതായി പരാതി. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷംനാദും മക്കളുമാണ് മര്‍ദിച്ചത് എന്നാണ് പരാതി. തൊളിക്കോട് പൂച്ചടിക്കാട് അന്‍സിലിനാണ് (16) മര്‍ദ്ദനമേറ്റത്.

ശനിയാഴ്ച്ച തൊളിക്കോട് ഗവ. ഹൈസ്‌കൂളിന് മുന്‍വശത്ത് വച്ചാണ് മര്‍ദ്ദനം. ഇവിടെ സീനിയര്‍-ജൂനിയര്‍ തമ്മില്‍ നേരത്തെ തര്‍ക്കം ഉണ്ടായിരുന്നു. പത്താം ക്ലാസ്, പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ തമ്മിലാണ് തര്‍ക്കമുണ്ടായത്.

വൈകുന്നേരം ആറ് മണിയോടെ ഫുട്‌ബോള്‍ കളി കഴിഞ്ഞ് കൂട്ടുകാരനെ വീട്ടിലാക്കുന്ന വഴിയില്‍ വെച്ച് അന്‍സിലിനെ ഷംനാദിന്റെ മകനായ 10-ാം ക്ലാസില്‍ പഠിക്കുന്ന പഠിക്കുന്ന ഫാരിസ് എന്ന വിദ്യാര്‍ഥിയും കൂട്ടുകാരും മര്‍ദ്ദിച്ചു. തുടര്‍ന്ന് ഷംനാദിന്റെ മകനായ +2 വിദ്യാര്‍ത്ഥിയായ ആസിഫ് ബൈക്കിലിരുന്ന അന്‍സിലിനെ മര്‍ദ്ദിച്ചു എന്നാണ് പരാതി. അതു കഴിഞ്ഞ് ഷംനാദ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി വന്ന് മടല്‍ കൊണ്ട് വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചു എന്നും പരാതിയില്‍ പറയുന്നു.

Tags

News Hub