പൃഥ്വിരാജ് മുമ്പെ സംഘപരിവാറുകാരുടെ നോട്ടപ്പുള്ളി, വൈരാഗ്യം തീര്‍ക്കാന്‍ അവസരം ഉപയോഗിക്കുന്നു, കേരളം അദ്ദേഹത്തോടൊപ്പം ഉണ്ട്: ആഷിഖ് അബു

aashiq abu
aashiq abu

കേരളം ഒന്നടങ്കം പൃഥ്വിരാജിനൊപ്പം നില്‍ക്കും എന്നാണ് ആഷിഖ് അബു പറയുന്നത്.

പൃഥ്വിരാജിന് താന്‍ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുന്നുവെന്ന് സംവിധായകന്‍ ആഷിഖ് അബു. 'എമ്പുരാന്‍' വിവാദത്തില്‍ പ്രതികരിച്ചാണ് ആഷിഖ് അബു സംസാരിച്ചിരിക്കുന്നത്. ബോധപൂര്‍വമായി പൃഥ്വിരാജിനെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണിത്. എമ്പുരാന്റേത് വളരെ നിര്‍ഭാഗ്യകരമായൊരു അവസ്ഥയാണ്. കേരളം ഒന്നടങ്കം പൃഥ്വിരാജിനൊപ്പം നില്‍ക്കും എന്നാണ് ആഷിഖ് അബു പറയുന്നത്.
കഴിഞ്ഞ ദിവസങ്ങളിലായി എമ്പുരാനെതിരെ വരുന്ന വിവാദങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട്. വളരെ നിര്‍ഭാഗ്യകരമായൊരു അവസ്ഥ ഉണ്ടെന്ന തിരിച്ചറിവ് ഭയപ്പാടോട് കൂടി കാണേണ്ട അവസ്ഥ. അതും മലയാളത്തിലെ ഏറ്റവും വലിയ സിനിമയ്ക്ക് നേരെ തന്നെ വരികയും ഭീഷണിക്ക് വഴങ്ങുകയും ചെയ്ത ഏറ്റവും സങ്കടകരമായ അവസ്ഥയിലാണ് നമ്മളൊക്കെ ഉള്ളത്.
മലയാളത്തിലെ ഏറ്റവും പ്രമുഖരായിട്ടുള്ള ഫിലിം മേക്കേഴ്സ്, വലിയൊരു ബാനര്‍, ആന്റണി പെരുമ്പാവൂരിനെ പോലെ ആഘോഷിക്കപ്പെടുന്ന നിര്‍മ്മാതാവ് തുടങ്ങി വലിയൊരു സംഘം ചെയ്ത സിനിമയ്ക്കാണ് ഈ ദുര്‍വിധി ഉണ്ടായിരിക്കുന്നത്. ഭീഷണിക്ക് വഴങ്ങേണ്ടി വന്നിട്ടുള്ളത്. ഉറപ്പായുമത് ആശങ്കപ്പെടുത്തുന്ന കാര്യമാണ്.
പൃഥ്വിരാജ് എന്ന് പറയുന്നയാള്‍ മുമ്പെ സംഘപരിവാറുകാരുടെ നോട്ടപ്പുള്ളിയാണ്. ആ വൈരാഗ്യം ഈ അവസരത്തില്‍ പൂര്‍ണ്ണ ശക്തിയോടെ ഉപയോഗിക്കുകയാണ്. അദ്ദേഹത്തെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നു. ബോധപൂര്‍വമായി പൃഥ്വിരാജിനെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണത്.
പക്ഷേ കേരളം ഒന്നാകെ പൃഥ്വിരാജിന് ഒപ്പം നില്‍ക്കുമെന്ന കാര്യത്തില്‍ യാതൊരുവിധ സംശയവും ഇല്ല. വ്യക്തിപരമായി പൃഥ്വിരാജിന് ഞാന്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നു എന്നാണ് ആഷിഖ് അബു പറയുന്നത്. അതേസമയം, ആസിഫ് അലിയും പൃഥ്വിരാജിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. സിനിമയെ സിനിമയായി മാത്രം കാണണം എന്നാണ് ആസിഫ് അലി പറഞ്ഞത്.

Tags

News Hub