കൊച്ചിയിൽ കഞ്ചാവുമായി ‘റോബിൻ ഭായ്’ അറസ്റ്റിൽ
Mar 26, 2025, 18:20 IST


കൊച്ചി: എറണാകുളം ജില്ലയിലെ വിദ്യാർത്ഥികൾക്കിടയിൽ കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനി പിടിയിൽ. റോബിൻ ഭായ് എന്ന് വിദ്യാർത്ഥികൾക്കിടയിൽ അറിയപ്പെടുന്ന അസം സ്വദേശി റോബിൻ മണ്ഡൽ ആണ് പോലീസിൻ്റെ പിടിയിലായത്. പെരുമ്പാവൂർ ഭായി കോളനിയിൽ നിന്ന് പിടിയിലായ ഇയാളുടെ കൈയ്യിൽ നിന്ന് 9 കിലോയിലധികം കഞ്ചാവും കണ്ടെടുത്തു.
കഴിഞ്ഞ ദിവസം കോതമംഗലത്തെ കോളേജിൽ നിന്ന് കഞ്ചാവുമായി പിടിയിലായ വിദ്യാർത്ഥികളിൽ നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് റോബിൻ ഭായിയെ കുറിച്ചുള്ള വിവരം ലഭിച്ചത്. തുടർന്ന് പെരുമ്പാവൂരിൽ നടത്തിയ അന്വേഷണത്തിൽ ഇയാളെ കഞ്ചാവുമായി പിടികൂടുകയായിരുന്നു.