കൊല്ലത്ത് എംഡിഎംഎയിമായി പിടികൂടിയ യുവതിയുടെ ജനനേന്ദ്രിയത്തിൽ ലഹരിവസ്തുക്കൾ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി

kollam drugs case arrest anila
kollam drugs case arrest anila

46 ഗ്രാം എംഡിഎംഎയാണ് അനിലയിൽ നിന്ന് പിടികൂടിയത്

കൊല്ലം : എംഡിഎംഎയുമായി പിടിയിലായ യുവതിയുടെ ജനനേന്ദ്രിയത്തിൽ ലഹരിവസ്തുക്കൾ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി.  അഞ്ചാലമൂട് സ്വദേശിനി അനില രവീന്ദ്രനിൽ നിന്നാണ് വീണ്ടും എംഡിഎംഎ കണ്ടെത്തിയത്. വൈദ്യ പരിശോധനയിലാണ് കണ്ടെത്തിയത്. യുവതിയെ കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ചാണ് വൈദ്യ പരിശോധന നടത്തിയത്.

46 ഗ്രാം എംഡിഎംഎയാണ് അനിലയിൽ നിന്ന് പിടികൂടിയത്. പാക്കറ്റുകളാക്കി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി. കഴിഞ്ഞ ദിവസം ഇവരിൽ നിന്ന് 50 ഗ്രാം എംഡിഎംഎ കണ്ടെത്തിയിരുന്നു. 2021-ൽ എംഡിഎംഎ കടത്തിയ കുറ്റത്തിന് തൃക്കാക്കരയിൽ ഇവർ അറസ്റ്റിലായിരുന്നു.
 

Tags

News Hub