മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി കലോത്സവത്തിന് തൊടുപുഴയിൽ സമാപനം

mg university
mg university

ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ആർഎൽവി കോളേജ് തൃപ്പൂണിത്തറയാണ് കലോത്സവ കിരീടത്തിൽ മുത്തമിട്ടത്

തൊടുപുഴ : ഏഴു നാൾ നീണ്ടുനിന്ന മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി കലോത്സവത്തിന് തൊടുപുഴയിൽ സമാപനം.  ദസ്തക്ക് എന്ന പേരിൽ നടന്ന കലോത്സവത്തിന്റെ സമാപന സമ്മേളനം നടൻ ആസിഫ് അലി ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാൻ വേദിയിലേക്കെത്തിയ നടൻ ആസിഫ് അലിയെ നിറഞ്ഞ കയ്യടിയോടുകൂടിയാണ് സ്വീകരിച്ചത്. കലയാവണം ലഹരിയെന്നും കലയെന്ന ലഹരി കൈവിട്ടു കളയെരുതെന്നും ആസിഫ് അലി പറഞ്ഞു. ഒപ്പന മത്സരമാണ് അവസാനം പൂർത്തിയായത്. ഒപ്പന മത്സരം നീണ്ടു പോയതിനാൽ രാത്രി പത്തുമണിയോടുകൂടിയാണ് സമാപനസമ്മേളനം ആരംഭിച്ചത്.    

ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ആർഎൽവി കോളേജ് തൃപ്പൂണിത്തറയാണ് കലോത്സവ കിരീടത്തിൽ മുത്തമിട്ടത്.എറണാകുളം സെൻറ് തെരേസാസ് കോളേജ് രണ്ടാമതും, തേവര സേക്രട്ട് ഹാർട്ട് കോളേജ് മൂന്നാം സ്ഥാനത്തും കഴിഞ്ഞതവണത്തെ ജേതാക്കളായ മഹാരാജാസ് കോളേജ് നാലാം സ്ഥാനത്തുമാണെത്തിയത്.

 തൊടുപുഴയിൽ വച്ച് നടന്ന മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി കലോത്സവം സംഘാടക മികവുകൊണ്ട് ശ്രദ്ധേയമായി. സംഘടനക മികവുകൊണ്ട് ശ്രദ്ധേയമായ കലോത്സവത്തിൽ തൃപ്പൂണിത്തറ ആർ എൽ വി കോളേജാണ് പോയിൻ്റ് നിലയിൽ ഒന്നാമതെത്തിയത്. ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 500 ഓളം വോളണ്ടിയർമാരാണ് ഒരു പിഴവുമില്ലാതെ കലോത്സവം സംഘടിപ്പിക്കുന്നതിന് വേണ്ടി വിശ്രമരഹിതരായി പ്രവർത്തിച്ചത്.

Tags

News Hub