പങ്കുവെയ്കപ്പെട്ട ഓർമ്മകൾ ; സംഘ ചിത്ര പ്രദർശനം ഏകാമിയിൽ തുടങ്ങി

Shared Memories; Group Art Exhibition begins at Ekami
Shared Memories; Group Art Exhibition begins at Ekami

കണ്ണൂർ :കണ്ണൂർ മഹാത്മ മന്ദിര ആർട്ട് ഗ്യാലറിയായഏകാമിയിൽ  പങ്കുവെയ്കപ്പെട്ട ഓർമ്മകൾ സംഘ ചിത്ര പ്രദർശനം തുടങ്ങി. ദിബിൻ തിലകൻ, മനോജ്‌ ആനന്ദ് സോനവാനെ, സജിത്ത് പുതുക്കലവട്ടം, സുനീഷ്.എസ്. എസ് എന്നീ നാല് കലാകാരൻമാരാണ് ഈ പ്രദർശനത്തിൽ പങ്കെടുക്കുന്നത്. . തീർത്തും വ്യത്യസ്തമായ നാല് ധാരകളാണെങ്കിലും മനുഷ്യനും പ്രകൃതിയും കെട്ടുപിണഞ്ഞു കിടക്കുന്ന ഒരു ഭൂമികയാണ് ഇവരുടെ സൃഷ്ടികളെ ചേർത്തുനിർത്തുന്നതെന്ന് ഗാലറി അധികൃതർ പറഞ്ഞു.

Shared Memories; Group Art Exhibition begins at Ekami

മനുഷ്യബന്ധങ്ങളുടെ സങ്കിർണമായ ചാലനാത്മകതയെ തന്റെ രചനകൾക്കു വിഷയമാക്കിയ കലാകാരനാണ് തൃശൂർ സ്വദേശി ദിബിൻ തിലകൻ. യന്ത്രവത്കരിക്കപ്പെട്ട ആധുനിക ലോക ജീവിതം മനുഷ്യനിലും പ്രകൃതിയിലും വരുത്തിയ മാറ്റങ്ങളെക്കുറിച്ചു ചിന്തിക്കുകയും നമ്മളെക്കൊണ്ട് ചിന്തിപ്പിക്കുകയും ചെയ്യുന്നു മുംബൈയിൽ നിന്നുമുള്ള മനോജ്‌ ആനന്ദ് സോനവാനെ. അതേസമയം, നമ്മുടെ ആവാസവ്യവസ്ഥയെ നാശത്തിലേക്കു നയിക്കുന്ന പ്രകൃതി ചൂഷണവും നഗരവത്കരണവുമാണ് തന്റെ ചിത്രങ്ങളിൽ സജിത്ത് പുതുക്കലവട്ടം  വിഷയമാക്കുന്നത്. എന്നാൽ സുനീഷ്.എസ്. എസ്. ആകട്ടെ കേരളത്തിലും സ്വന്തം കുടുംബത്തിലും ആഴത്തിൽ വേരൂന്നിയ പരമ്പരാഗത ആശാരിപ്പണിയെകുറിച്ചുള്ള ദൃശ്യാന്വേഷണത്തിൽ നിന്നാണ് തന്റെ വ്യതിരിക്തമായ ശൈലി രൂപപ്പെടുത്തിയത്.
പ്രദർശനം ഏപ്രിൽ 30ന് അവസാനിക്കും. ഉദ്ഘാടന ദിവസം നിരവധി ആസ്വാദകർ സംഘ ചിത്ര പ്രദർശനം വീക്ഷിക്കാനെത്തി.
 

Tags