എറണാകുളത്ത് 7 കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശിനികൾ പിടിയിൽ

drug case - odisha ladies arrest
drug case - odisha ladies arrest

രഹസ്യ വിവരത്തെ തുടർന്ന് നിരീക്ഷണത്തിലായിരുന്നു ഇരുവരും

എറണാകുളം :  എറണാകുളത്ത് 7 കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശിനികൾ പിടിയിൽ. കെഎസ്ആർടിസി ബസിൽ കടത്തുന്നതിനിടയിലാണ് പൊലീസി​ന്റെ പിടിയിലായത്.  പെരുമ്പാവൂർ എഎസ്പി യുടെ പ്രത്യേക അന്വേഷണ സംഘവും, കാലടി പോലീസും ചേർന്നാണ് സ്വർണലത, ഗീതാഞ്ജലി ബഹ്‌റ എന്നിവരെയാണ് പുലർച്ചെ നാലു മണിയോടെ കാലടിയിൽ നിന്നും പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് നിരീക്ഷണത്തിലായിരുന്നു ഇരുവരും

നാലു വയസുള്ള ആൺകുട്ടിയും പിടിയിലാകുമ്പോൾ ഇവർക്കൊപ്പമുണ്ടായിരുന്നു. ഒഡിഷയിൽ നിന്നും പ്രത്യേകം പൊതിഞ്ഞ് ബാഗിലാക്കിയാണ് കഞ്ചാവ് കൊണ്ടുവന്നത്. നേരത്തെയും ഇവർ കഞ്ചാവ് കൊണ്ടു വന്നിട്ടുള്ളതായി പോലീസ് പറഞ്ഞു. കഞ്ചാവിൻ്റെ ഉറവിടത്തെ കുറിച്ചും ഇവരിൽ നിന്നും കഞ്ചാവ് വാങ്ങുന്നവരെ കുറിച്ചും പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.

Tags