ആലപ്പുഴ കുമാരപുരത്ത് ആയുധശേഖരം കണ്ടെത്തി

alappuzha kishore prathi
alappuzha kishore prathi

വിദേശ നിർമിതമായ ഒരു പിസ്റ്റലും 53 വെടിയുണ്ടകളും 2വാളും ഒരു മഴുവും സ്റ്റീൽ പൈപ്പുമാണ് കണ്ടെത്തിയത്

ആലപ്പുഴ: ആലപ്പുഴ കുമാരപുരത്ത് ആയുധശേഖരം കണ്ടെത്തി. കായൽ വാരത്തു വീട് പൊത്തപ്പള്ളി വടക്ക് കിഷോറിന്റെ വീട്ടിൽ നിന്നാണ് ആയുധ ശേഖരം കണ്ടെത്തിയത്. 2015 ൽ കാണാതായ രാകേഷ് തിരോധാനമായി ബന്ധപ്പെട്ടുള്ള പൊലീസ് പരിശോധനയിലാണ് കിഷോറിൻ്റെ വീട്ടിൽ നിന്ന് ആയുധ ശേഖരം കണ്ടെത്തിയത്. വിദേശ നിർമിതമായ ഒരു പിസ്റ്റലും 53 വെടിയുണ്ടകളും 2വാളും ഒരു മഴുവും സ്റ്റീൽ പൈപ്പുമാണ് കണ്ടെത്തിയത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് കിഷോർ.


 

Tags

News Hub