കേസരി നായനാർ പുരസ്കാരം ഇ.പി.രാജഗോപാലന്

google news
കേസരി നായനാർ പുരസ്കാരം ഇ.പി.രാജഗോപാലന്

കണ്ണൂർ : 2021 ലെ കേസരി നായനാർ പുരസ്കാരത്തിന് സാഹിത്യ നിരൂപകനും നാടകകൃത്തും സാംസ്കാരിക ചിന്തകനുമായ ഇ.പി.രാജഗോപാലൻ അർഹനായി. സാംസ്കാരിക പഠനം എന്ന മേഖലയെ ജനകീയമാക്കിയ നിരുപകൻ എന്ന നിലയിൽ നൽകിയ മൗലീക സംഭാവനകളെ പരിഗണിച്ചാണ് ഇത്തവണത്തെ അവാർഡിന് തെരഞ്ഞെടുത്തതെന്ന് സംഘാടകർ പറഞ്ഞു.

മലയാളത്തിലെ ആദ്യ ചെറുകഥാകൃത്തും മാധ്യമ പ്രവർത്തകനും മദിരാശിനിയമസഭാ സമാജികനുമായിരുന്ന കേസരി വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ സ്മരണക്കായി അദ്ദേഹത്തിന്റെ ജൻമനാട്ടിൽ കലാ സാംസ്കാരിക സംഘടനയായ ഫെയ്സ് മാതമംഗലം 2014 മുതൽ ഏർപ്പെടുത്തിയതാണ് പുരസ്കാരം .

ഇതിന് മുമ്പ് ഇ സന്തോഷ് കുമാർ എം ജി രാധാകൃഷ്ണൻ ടി ഡി രാമകൃഷണൻ ‘കെ – സച്ചിദാനന്തൻ, സുനിൽ പി. ഇളയിടം എന്നിവർക്കാണ് പുരസ്കാരം ലഭിച്ചത് 25,000 രൂപയും ശിൽപ്പവും അടങ്ങുന്നതാണ് പുരസ്കാരം.

പാശ്ചാത്യസിദ്ധാന്തങ്ങളെ അന്ധമായി പിന്തുടരാതെ കേരളീയമായ നിരൂപണ പദ്ധതി വികസിപ്പിക്കാൻ രാജഗോപാലന് സാധിച്ചതായും സാഹിത്യം അടിസ്ഥാനപരമായി പ്രാദേശികമാണെന്നും കേരളീയാനുഭവങ്ങളെ മുൻനിർത്തിയാണ് അവയെ സമീപിക്കേണ്ടതുമെന്ന അദ്ദേഹത്തിന്റെ നിലപാട് ശ്രദ്ധേയമാണെന്നും ജൂറി വിലയിരുത്തി. പത്രസമ്മേളനത്തിൽ ജൂറി അംഗങ്ങളായ കരിവെള്ളൂർ മുരളി, ഡോ: ജിനേഷ് കുമാർ എരമം, പുരസ്കാര സമിതി കൺവീനർ കെ.വി.സുനുകുമാർ, ഫെയ്സ് സെക്രട്ടറി പി.ദാമോദരൻ, എന്നിവർ പങ്കെടുത്തു.

The post കേസരി നായനാർ പുരസ്കാരം ഇ.പി.രാജഗോപാലന് first appeared on Keralaonlinenews.