ഫ്‌ളാറ്റ് പീഡനക്കേസ്: മാര്‍ട്ടിന്‍ ജോസഫിനെ തൃശൂരിലെത്തിച്ചു തെളിവെടുത്തു

ഫ്‌ളാറ്റ് പീഡനക്കേസ്: മാര്‍ട്ടിന്‍ ജോസഫിനെ തൃശൂരിലെത്തിച്ചു തെളിവെടുത്തു

തൃശൂര്‍: കൊച്ചിയിലെ ഫ്‌ളാറ്റില്‍ യുവതിയെ പൂട്ടിയിട്ടു പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ മാര്‍ട്ടിന്‍ ജോസഫിനെ തൃശൂരിലെത്തിച്ചു തെളിവെടുത്തു. പ്രതി ഒളിവില്‍ കഴിഞ്ഞ ഇടങ്ങളിലും കൊണ്ടുവന്നു. തെളിവെടുപ്പില്‍ പ്രതി രക്ഷപ്പെടാന്‍ ഉപയോഗിച്ച ബെന്‍സ് കാര്‍ പോലീസ് കണ്ടെടുത്തു. കേസിലെ രണ്ടാം പ്രതിയും മാര്‍ട്ടിന്റെ സുഹൃത്തുമായ പാവറട്ടി വെന്‍മേനാട് സ്വദേശി ധനേഷിന്റെ വീട്ടില്‍ നിന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ എറണാകുളം സെന്‍ട്രല്‍ എസ്.എച്ച്.ഒ. നിസാറിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം കണ്ടെടുത്തത്.

tRootC1469263">

മാര്‍ട്ടിനുമായി ഉച്ചയോടെ പാവറട്ടിയിലെ ധനേഷിന്റെ വീട്ടിലെത്തിയ അന്വേഷണ സംഘം കാര്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നീട് ഒരുമണിക്കൂറിന് ശേഷം വര്‍ക്ക്‌ഷോപ്പ് ജീവനക്കാരെത്തി ബാറ്ററി ശരിയാക്കിയാണ് കാര്‍ കൊണ്ടുപോയത്. ഈ കാറിലാണ് പോലീസിനെ കബളിപ്പിച്ച് മാര്‍ട്ടിന്‍ ഒളിച്ച് കടന്നത്. പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചവരെ നേരത്തെ പിടികൂടിയിരുന്നു. യുവതിയുടെ പരാതിക്കുശേഷം മുങ്ങിയ മാര്‍ട്ടിനെ മുണ്ടൂരില്‍നിന്നാണു പിടികൂടിയത്.

The post ഫ്‌ളാറ്റ് പീഡനക്കേസ്: മാര്‍ട്ടിന്‍ ജോസഫിനെ തൃശൂരിലെത്തിച്ചു തെളിവെടുത്തു first appeared on Keralaonlinenews.