ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഇന്ന് ആശുപത്രി വിടും, വിശ്വാസികളെ അഭിവാദ്യം ചെയ്‌തേക്കും

pope
pope

ആശുപത്രിയിലെ ജനാലയിലൂടെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ വിശ്വാസികളെ കാണുമെന്ന് വത്തിക്കാന്‍ അറിയിച്ചിരുന്നു

നീണ്ട ആശുപത്രി ജീവിതത്തിന് ശേഷം ഫ്രാന്‍സിസ് മാര്‍പ്പാപ്പ തിരികെയെത്തുന്നു. ഇന്ന് മാര്‍പ്പാപ്പ ആശുപത്രി വിടുമെന്ന് ജെമെല്ലി ആശുപത്രി ഡോക്ടേഴ്‌സ് അറിയിച്ചു. അഞ്ച് ഞായറാഴ്ചകള്‍ക്ക് ശേഷം മാര്‍പ്പാപ്പ ഇന്ന് വിശ്വാസികളെ അഭിവാദ്യം ചെയ്‌തേക്കും. ആശുപത്രിയിലെ ജനാലയിലൂടെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ വിശ്വാസികളെ കാണുമെന്ന് വത്തിക്കാന്‍ അറിയിച്ചിരുന്നു. മാര്‍പ്പാപ്പയുടെ ആവശ്യത്തെ തുടര്‍ന്നായിരുന്നു ഇത്. ആശുപത്രി ചാപ്പലില്‍ മാര്‍പ്പാപ്പ പ്രാര്‍ഥിക്കുന്ന ചിത്രം വത്തിക്കാന്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

ആശുപത്രിയില്‍ നിന്ന് മടങ്ങിയാലും എണ്‍പത്തിയെട്ട് വയസുള്ള മാര്‍പ്പാപ്പയ്ക്ക് ചുരുങ്ങിയത് രണ്ട് മാസത്തെ സമ്പൂര്‍ണ വിശ്രമം ആവശ്യമാണ്. മീറ്റിംഗുകളിലോ, കൂടിക്കാഴ്ചകളിലോ പങ്കെടുക്കാന്‍ കഴിയില്ല. ദുഃഖവെള്ളിയും ഈസ്റ്ററുമടക്കം ക്രൈസ്തവ വിശ്വാസികളുടെ വിശുദ്ധവാരത്തിന് ഒരു മാസത്തില്‍ താഴെ മാത്രമാണ് ബാക്കി.

വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ക്ക് ഫ്രാന്‍സിസ് മാര്‍പ്പാപ്പ നേതൃത്വം നല്‍കുമെന്ന പ്രതീക്ഷയിലാണ് വിശ്വാസി സമൂഹം. 

Tags

News Hub