ഗ്യാസ് സ്ടൗ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുത്

gas stove
gas stove

ഗ്യാസ് സ്ടൗ സുരക്ഷിതമായി ഉപയോഗിക്കാൻ ഈ 5 പ്രധാന കാര്യങ്ങൾ ശ്രദ്ധിക്കാം.

ബർണർ

പാചകം കഴിഞ്ഞാൽ ഉടൻ തന്നെ ഗ്യാസ് ഓഫ് ചെയ്യാൻ ശ്രദ്ധിക്കണം. ഉപയോഗിക്കാത്ത സമയങ്ങളിൽ ഗ്യാസ് ഓൺ ചെയ്തുവെച്ചാൽ ബർണറിൽ നിന്നും ഗ്യാസ് പുറത്തേക്ക് ചോരുകയും അതുമൂലം അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതകളും കൂടുതലാണ്.

വൃത്തിയാക്കൽ 

ഭക്ഷണം പാകം ചെയ്യുമ്പോൾ ബർണറിൽ ഭക്ഷ്യവസ്തുക്കൾ പറ്റിപിടിച്ചിരിക്കാനും അതുമൂലം വാതകം ചോരാനും  കാരണമാകും. പാചകം ചെയ്ത് കഴിഞ്ഞതിനുശേഷം നനഞ്ഞ തുണികൊണ്ട് ബർണറുകൾ തുടച്ച് വൃത്തിയാക്കണം.

തീപിടിത്തം 

പെട്ടെന്ന് തീപിടിക്കാൻ സാധ്യതയുള്ള വസ്തുക്കൾ ഗ്യാസ് സ്റ്റൗവിന്റെ അടുത്ത് നിന്നും മാറ്റി വെക്കണം. പ്ലാസ്റ്റിക് ബാഗ്, തടികൊണ്ടുള്ള സ്പൂൺ, ടവൽ, മരുന്ന് എന്നിവ അകലത്തിൽ വെക്കാം.

വസ്ത്രം 

പാചകം ചെയ്യുന്ന സമയത്ത് അയഞ്ഞ വസ്ത്രങ്ങളോ, ഷാളുകളോ ഇടരുത്. കാഴ്ച്ചയിൽ പ്രശ്നങ്ങളൊന്നും ഇല്ലെങ്കിൽ പോലും ഇത്തരം വസ്ത്രങ്ങൾ എളുപ്പത്തിൽ തീ പടർന്നു പിടിക്കാൻ കാരണമാകും. 

പാത്രം

ഭക്ഷണം പാകം ചെയ്യാൻ പാത്രങ്ങൾ ഗ്യാസ് സ്റ്റൗവിന് മുകളിൽ വെക്കുമ്പോൾ കൃത്യമായി വെക്കാൻ ശ്രദ്ധിക്കണം. പിടിയുള്ള  പാത്രങ്ങൾ ആണെങ്കിൽ അവ ഒരു സൈഡിലേക്ക് ഒതുക്കി വെക്കണം. പാചകം ചെയ്യുമ്പോൾ അറിയാതെ കയ്യോ മറ്റോ മുട്ടാതിരിക്കാൻ ഇത് സഹായിക്കും.

Tags

News Hub