ഫ്രിഡ്ജ് എളുപ്പത്തിൽ വൃത്തിയാകാൻ വിനാഗിരി മതി


1. അൺപ്ലഗ് ചെയ്തതിന് ശേഷം മാത്രം ഫ്രിഡ്ജ് വൃത്തിയാക്കാൻ തുടങ്ങുക.
2. ചൂട് വെള്ളവും സോപ്പ് ലായനിയും ഉപയോഗിച്ച് ഫ്രിഡ്ജിന്റെ ഉൾഭാഗങ്ങൾ വൃത്തിയാക്കാൻ സാധിക്കും. ഇത് പറ്റിപ്പിടിച്ചിരിക്കുന്ന കറകളെ എളുപ്പത്തിൽ നീക്കം ചെയ്യാൻ സഹായിക്കും.
3. ഫ്രിഡ്ജിനുള്ളിലെ ഗ്ലാസ്സുകൾ വൃത്തിയാക്കുമ്പോൾ അതിൽ നിന്നും തണുപ്പ് പൂർണമായി പോയെന്ന് ഉറപ്പാക്കിയതിന് ശേഷം മാത്രം ചൂടുവെള്ളം ഉപയോഗിച്ച് വൃത്തിയാക്കുക. അല്ലെങ്കിൽ ഗ്ലാസ് പൊട്ടാനുള്ള സാധ്യത വളരെ കൂടുതലാണ്.
4. കഴുകിയ പാർട്സുകൾ ഉണങ്ങാൻ വെക്കണം. പൂർണമായും ഉണങ്ങിയതിന് ശേഷമേ പാർട്സുകൾ തിരിച്ച് ഫ്രിഡ്ജിലേക്ക് വെക്കാൻ പാടുള്ളൂ.
5. ഫ്രിഡ്ജ് അൺപ്ലഗ് ചെയ്യുമ്പോൾ തന്നെ ഫ്രീസറിനുള്ളിലെ ഐസ് കട്ടി അലിഞ്ഞുപോകും. ഇത് ഫ്രീസർ എളുപ്പത്തിൽ വൃത്തിയാക്കാൻ സഹായകമാകും.
6. ചൂടുവെള്ളവും വിനാഗിരിയും ചേർത്ത ലായനി ഒരു സ്പ്രേ ബോട്ടിലിൽ ആക്കിയതിനുശേഷം ഇത് ഫ്രീസറിന്റെ എല്ലാ ഭാഗങ്ങളിലേക്കും സ്പ്രേ ചെയ്ത് കൊടുക്കണം.

7. 15 മിനിട്ടോളം ഫ്രീസർ അങ്ങനെ തന്നെ തുടരാൻ അനുവദിക്കണം. അതിനുശേഷം തുണി ഉപയോഗിച്ച് തുടച്ചുകളയാവുന്നതാണ്.
8. ചൂട് വെള്ളവും വിനാഗിരിയും ചേർത്ത ലായനി ഫ്രിഡ്ജിന്റെ പുറം ഭാഗത്തും സ്പ്രേ ചെയ്തുകൊടുക്കണം. ആവശ്യത്തിന് അനുസരിച്ച് സ്പ്രേ ചെയ്യാം.
9. ഫ്രിഡ്ജിന്റെ ഓരോ അരിവും വൃത്തിയാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
10. 15 മിനിറ്റ് അങ്ങനെ തന്നെ വെച്ചതിന് ശേഷം നല്ലൊരു തുണി ഉപയോഗിച്ച് തുടച്ചെടുക്കാവുന്നതാണ്. ഇത് ഫ്രിഡ്ജിന്റെ ഡോറിൽ പറ്റിപ്പിടിച്ചിരിക്കുന്ന കടുത്ത കറകളെ എളുപ്പത്തിൽ നീക്കം ചെയ്യും.
11. വൃത്തിയാക്കുമ്പോൾ മുകളിൽ നിന്നും താഴേക്കെന്ന നിലയിൽ വൃത്തിയാക്കണം. അല്ലാത്തപക്ഷം മുകളിൽ നിന്നും അഴുക്കുവെള്ളം വൃത്തിയാക്കിയ ഭാഗത്തേക്ക് വീണ് വീണ്ടും വൃത്തികേടാകും.