യുഎസില്‍ ഇന്ത്യന്‍ വംശജ 11 കാരനായ മകനെ വെട്ടി കൊലപ്പെടുത്തി


കുറ്റം തെളിഞ്ഞാല്‍ 26 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കും.
ഡഡിസ്നിലാന്ഡിലേക്ക് വെക്കേഷന് കൊണ്ടുപോയ ശേഷം ഇന്ത്യന്‍ വംശജ 11 കാരനായ മകനെ കഴുത്തിനു വെട്ടി കൊലപ്പെടുത്തി. കലിഫോര്‍ണിയയിലെ സാന്റ അന പട്ടണത്തിലെ താമസ കേന്ദ്രത്തിലായിരുന്നു സംഭവം. പ്രതി സരിത രാമരാജുവിനെ (48) പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റം തെളിഞ്ഞാല്‍ 26 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കും.
ഏഴു വര്‍ഷം മുമ്പാണ് ഭര്‍ത്താവ് പ്രകാശ് രാജുവുമായി വിവാഹബന്ധം വേര്‍പെടുത്തിയ ശേഷം സരിത കലിഫോര്‍ണിയയിലെ ഫെയര്ഫോക്സിലേക്ക് പോയത്. കര്‍ണാടകയിലുള്ള പ്രകാശിനാണ് മകന്റെ സംരക്ഷണ ചുമതല കോടതി നല്‍കിയത്. കഴിഞ്ഞ വര്‍ഷം ഇതു തിരിച്ചുകിട്ടാന്‍ സരിത കോടതിയെ സമീപിച്ചു. മകന്റെ ആരോഗ്യ വിദ്യാഭ്യാസ കാര്യങ്ങളില്‍ തന്റെ സമ്മതമില്ലാതെ മുന്‍ ഭര്‍ത്താവ് തീരുമാനമെടുക്കുന്നുവെന്നായിരുന്നു ആരോപണം. സരിതയ്ക്ക് അനുവദിച്ചിട്ടുള്ള മൂന്നു ദിവസ സന്ദര്‍ശന കാലയളവിലെ അവസാന ദിവസമാണ് ദാരുണ സംഭവം നടന്നത്.
കറികത്തി ഉപയോഗിച്ച് മകന്റെ കഴുത്തു വെട്ടി മണിക്കൂറുകള്‍ക്ക് ശേഷം സരിത പൊലീസിനെ വിവരമറിയിച്ചു.ആത്മഹത്യ ചെയ്യാനായി അമിത അളവില്‍ ഉറക്കഗുളിക കഴിച്ചെന്നും ഇവര്‍ അറിയിച്ചു. തുടര്‍ന്ന് പൊലീസെത്തി സരിതയെ ആശുപത്രിയിലെത്തിച്ച് ഉറക്കഗുളിക നീക്കിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തി.

Tags

ആമസോൺ കാടുകൾ കത്തിയാൽ പ്രതിഷേധിക്കുന്ന ഡി.വൈ.എഫ്.ഐക്ക് ആശമാരുടെ സമരത്തെ കുറിച്ച് പോസ്റ്റിടാൻ ധൈര്യമില്ല : ജോയ് മാത്യു
തിരുവനന്തപുരം: ആശാവർക്കർമാരോട് സർക്കാർ കാണിക്കുന്നത് മുഷ്കെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. ഇതു തന്നെയാണ് ഇന്ത്യ ഭരിക്കുന്നവരും സാധാരണക്കാരോട് ചെയ്യുന്നത്. ആമസോൺ കാടുകൾ കത്തിയാൽ പ്രതിഷേധിക്കുന്ന