കോട്ടയത്ത് കുട്ടിയെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

arrest1
arrest1

കോട്ടയം: കോട്ടയത്ത് കുട്ടിയെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. അകലക്കുന്നം മറ്റക്കര ആലെക്കുന്നേല്‍ ശ്രീജിത്ത് (28) ആണ് പൊലീസ് പിടിയിലായത്.

അതേസമയം 2024 ല്‍ പ്രതി കുട്ടിയുടെ അച്ഛനെ മര്‍ദിച്ച് കൊലപ്പെടുത്തിയതിന് അറസ്റ്റിലായിരുന്നു. റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതി ജാമ്യത്തിലിറങ്ങിയാണ് കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

കഴിഞ്ഞ വ്യാഴാഴ്ച കുട്ടി സ്‌കൂള്‍ വിട്ടുവരുന്നതിനിടെയായിരുന്നു സംഭവം നടന്നത്. വൈകീട്ട് സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് വരുന്നതിനിടെ കുട്ടിയുടെ പിന്നിൽ നിന്ന് വാനോടിച്ച് വന്ന് ഇടിച്ചുവീഴ്ത്താന്‍ ശ്രമിക്കുകയായിരുന്നു.

Tags

News Hub