പാവേൽ ദുരോവ് അന്വേഷണം നേരിടണം : ഫ്രഞ്ച് കോടതി

Pavel Durov.jpg
Pavel Durov.jpg

മോസ്കോ : ടെലിഗ്രാം സി.ഇ.ഒ പാവേൽ ദുരോവ് അന്വേഷണം നേരിടണമെന്ന് ഫ്രഞ്ച് ജഡ്ജി. സംഘടിത കുറ്റകൃത്യ പ്രകാരമാണ് പാവേൽ ദുരോവിനെതിരെ അന്വേഷണം നടത്തുക. നിലവിൽ ദുരോവിന് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. അഞ്ച് മില്യൺ യുറോ ജാമ്യത്തുകയായി കെട്ടിവെച്ചതിനെ തുടർന്നാണ് നടപടി. ആഴ്ചയിൽ രണ്ട് തവണ പൊലീസ് സ്റ്റേഷനിൽ ഹാജരാവണമെന്നും നിർദേശമുണ്ട്.

ദുരോവിനെതിരെ അന്വേഷണം നടത്തുന്നതിനുള്ള സാഹചര്യം ഉണ്ടെന്നാണ് ജഡ്ജി കണ്ടെത്തിയിരിക്കുന്നതെന്ന് ​പാരീസ് പ്രോസിക്യൂട്ടർ ലൗരെ ബെക്കാക്കു പറഞ്ഞു. ടെലിഗ്രാമിൽ അനധികൃത ഇടപാടുകൾ നടക്കുന്നുണ്ടെന്ന് സംശയമുണ്ട്.

കുട്ടികളുടെ ലൈംഗികാതിക്രമ ചി​ത്രങ്ങൾ പങ്കുവെക്കുക, മയക്കുമരുന്ന് വ്യാപാരം, തട്ടിപ്പ് തുടങ്ങിയ പല കുറ്റകൃത്യങ്ങൾക്കും ടെലിഗ്രാം വേദിയാവുന്നുണ്ട്. കുറ്റകൃത്യങ്ങളെ സംബന്ധിച്ച് അന്വേഷണ ഏജൻസികൾക്ക് മുന്നറിയിപ്പ് നൽകുന്നതിൽ ടെലിഗ്രാം വീഴ്ച വരുത്തിയെന്നും ആരോപണമുണ്ട്. ഈയൊരു സാഹചര്യത്തിലാണ് അന്വേഷണം വേണമെന്ന് അധികൃതർ നിലപാടെടുത്തത്.

ടെലിഗ്രാമിൻ്റെ സ്വകാര്യതയ്ക്കും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമുള്ള പ്രതിബദ്ധതയും പാശ്ചാത്യ ഗവൺമെൻ്റുകളുടെ കർശനമായ ഉള്ളടക്ക മോഡറേഷൻ്റെ ആവശ്യങ്ങളും തമ്മിലുള്ള പിരിമുറുക്കത്തിന് അടിവരയിടുന്നതാണ് നിലവിലുള്ള നിയമയുദ്ധം.

Tags