ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു....

bp
bp

ഏതു പ്രായക്കാർക്കും ഇഷ്ട്ടമുള്ള ഒന്നാണ് ചോക്ലേറ്റ്. എന്നാൽ ഇത് കഴിച്ചാൽ ഷുഗറും മാറ്റ് അസുഖങ്ങളും വരുമെന്നാണ് പൊതുവെ പറയാറുള്ളത്. പക്ഷെ ചോക്ലേറ്റിന്റെ ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ച് പലർക്കും അറിയില്ല...

ഒന്ന്...

ശരീരത്തിലെ ചീത്ത കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കുന്ന ഭക്ഷണമാണ് ചോക്ലേറ്റ്. കൂടാതെ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. ഇത് നല്ല കൊളസ്ട്രോൾ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ചോക്ലേറ്റ്  രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കുന്നു.

രണ്ട്...

ചോക്ലേറ്റിൽ ധാരാളം ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. ചോക്ലേറ്റിന് ശരീരത്തിൻ്റെ ഇൻസുലിൻ പ്രതിരോധത്തിൽ നേരിട്ട് സ്വാധീനം ചെലുത്താനാകും. ഇത് പ്രമേഹം വരാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കുന്നു.

മൂന്ന്...

ചോക്ലേറ്റിലെ ഫ്ലേവനോയിഡുകൾ മസ്തിഷ്കാരോ​ഗ്യത്തിന്  സഹായിക്കുന്നു. കാരണം, ചോക്ലേറ്റിലെ ആന്റിഓക്സിന്റുകൾ ഓർമ്മശക്തി കൂട്ടുന്നതിന് സഹായിക്കുന്നു. ചിന്താശേഷിയും ഓർമ്മശക്തിയും വർധിപ്പിക്കാനും ചോക്ലേറ്റ് മികച്ചതാണ്.

നാല്...

ഡോപാമൈൻ, സെറോടോണിൻ തുടങ്ങിയ ശരീരത്തിലെ നല്ല ഹോർമോണുകളെ നിയന്ത്രിക്കാൻ ചോക്ലേറ്റ് സഹായകമാണ്. പതിവായി ചെറിയ അളവിൽ ചോക്ലേറ്റ് കഴിക്കുന്നത് നിങ്ങളെ സന്തോഷത്തോടെ നിലനിർത്താൻ സഹായിക്കും.

അഞ്ച്...

ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത്  സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്ന് ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിൽ പറയുന്നു. ഡാർക്ക് ചോക്ലേറ്റ് കഴിച്ചതിന് ശേഷം സ്ട്രെസ് ഹോർമോൺ കോർട്ടിസോളിൻ്റെ അളവ് കുറവാണെന്ന് ഗവേഷകർ സ്ഥിരീകരിച്ചു.

ആറ്...

ഗർഭധാരണ സമയത്ത് പതിവായി 30 ഗ്രാം ചോക്ലേറ്റ് കഴിക്കുന്നത് ഗർഭസ്ഥ ശിശു സംരക്ഷണത്തിനും വികസനത്തിനും പ്രയോജനം ചെയ്യും.

 

Tags