ഓപ്പോ എഫ് 29 5ജി സീരീസ് സ്മാർട്ട്‍ഫോൺ പുറത്തിറക്കി

Oppo F29 5G series smartphone launched
Oppo F29 5G series smartphone launched



കൊച്ചി:  ഇന്ത്യയിൽ പരീക്ഷിച്ച ഡ്യുറബിൾ സ്മാർട്ട്‍ഫോൺആയ ഓപ്പോ എഫ് 29 5ജി സീരീസ് അവതരിപ്പിച്ചു. ആദ്യ വിൽപ്പ നയിൽ ഉപഭോക്താക്കൾക്ക് ഓപ്പോ മികച്ച കിഴിവുകളും വാഗ്ദാനം ചെയ്യുന്നു. ഓപ്പോ എഫ്29 5ജി സീരീസിൽ, കമ്പനി ഓപ്പോ എഫ്29 5ജി, ഓപ്പോ എഫ് 29 പ്രോ 5ജി എന്നിങ്ങനെ രണ്ട് മോഡലുകൾ പുറത്തിറക്കി. ഓപ്പോ എഫ്29 5ജിയുടെ വിൽപ്പന മാർച്ച് 27ന് മുതൽ ആരംഭിച്ചു.

സോളിഡ് പർപ്പിൾ, ഗ്ലേസിയർ ബ്ലൂ എന്നീ രണ്ട് ആകർഷകമായ കളർ വേരിയന്റുകളിലാണ് ഓപ്പോ എഫ്‌29 5ജി പുറത്തിറക്കിയി രിക്കുന്നത്. 8 ജിബി റാമും 128 ജിബി സ്റ്റോ റേജുമുള്ള മോഡലിന് 23,999 രൂപയാണ് വില 256 ജിബി സ്റ്റോറേജുള്ള ഉയർന്ന വേരിയന്റ് തിരഞ്ഞെടുക്കുകയാണെങ്കിൽ 25,999 രൂപയായിരിക്കും വില എച്ച്‌ഡിഎ ഫ്സി, ആക്സിസ്, എസ്ബിഐ ബാങ്ക് കാർഡുകൾ ഉപയോഗിച്ച് വാങ്ങുകയാണെ ങ്കിൽ 10 ശതമാനം വിലക്കിഴിവ് ഉടൻ ലഭിക്കും.                                                                                                    
ഓപ്പോ ഇന്ത്യയുടെ പ്രൊഡക്റ്റ് കമ്യൂണിക്കേഷന്‍സ് മേധാവി സാവിയോ ഡിസൂസ പറഞ്ഞു: 'ഓപ്പോ എഫ് 29 5ജി ഇന്ത്യയ്ക്കായി നിര്‍മിച്ചതാണ് - ശക്തി, കണക്റ്റിവിറ്റി, പ്രകടനം എന്നിവ സമന്വയിപ്പിക്കുന്ന ഒരു യഥാര്‍ത്ഥ ഡ്യൂറബിള്‍ ചാമ്പ്യന്‍. ഈ വ്യവസായത്തിലെ ഏറ്റവും മികച്ച ഐപി റേറ്റിംഗുകളും മിലിട്ടറി-ഗ്രേഡ് ദൃഢതയും മുതല്‍ ഞങ്ങളുടെ വിപ്ലവകരമായ ഹണ്ടര്‍ ആന്റിനയും ഭീമന്‍ ബാറ്ററികളും വരെ - എല്ലാ വശങ്ങളും ഇന്ത്യയുടെ റോഡ് യോദ്ധാക്കളെ പിന്തുണയ്ക്കുന്നതിനാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഈ വക കാര്യങ്ങളെല്ലാം, മെലിഞ്ഞതും സ്‌റ്റൈലിഷുമായ ഡിവൈസില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഈ സെഗ്മെന്റില്‍ ഒരു പുതിയ മാനദണ്ഡം സൃഷ്ടിക്കുന്നു.''

Tags

News Hub