ചൊവ്വാഴ്ച വരെ ശക്തമായ മഴ ; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

heavy-rain
heavy-rain

മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റു വീശാനും സാധ്യതയുണ്ട്.

സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. കനത്ത മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് തിരുവനന്തപുരം , പത്തനംതിട്ട, മലപ്പുറം, വയനാട് ജില്ലകളില്‍ ഞായറാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റു വീശാനും സാധ്യതയുണ്ട്. ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
 

Tags