വഖഫ് നിയമ ഭേദഗതിക്ക് എതിരെ മുസ്ലിം ലീഗ് നാളെ സുപ്രീം കോടതിയെ സമീപിക്കും


വഖഫ് നിയമ ഭേദഗതിക്ക് എതിരെ മുസ്ലിം ലീഗ് നാളെ സുപ്രീം കോടതിയെ സമീപിക്കും. രാജ്യസഭ അംഗം ഹാരിസ് ബീരാന് എംപി വഴി മുസ്ലിം ലീ?ഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ഹര്‍ജി നല്‍കും. കബില്‍ സിബലാകും ലീഗ് ഹര്‍ജി വാദിക്കുക.
ഇന്നലെ രാഷ്ട്രപതി ദൗപതി മുര്‍മു ഒപ്പ് വെച്ചതോടെ ബില്ലിന് നിയമപരമായി അംഗീകാരം ലഭിച്ചിരുന്നു. വഖഫ് ബില്‍ മതേതരത്തിന് ഏറ്റ തിരിച്ചടിയെന്ന് പി കെ കുഞ്ഞാലിക്കുട്ടി നേരത്തെ പറഞ്ഞിരുന്നു. മതസ്വാതന്ത്ര്യമില്ലാത്ത സ്ഥിതിയിലേക്ക് രാജ്യത്തെ കൊണ്ടുപോവുകയാണെന്നും ഒരു വിശ്വാസത്തിന് നേരെയുള്ള നേരിട്ടുള്ള ആക്രമണമാണ് ഉണ്ടായിരിക്കുന്നതെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു. ബില്ലെനെതിരെ ഏപ്രില്‍ 16ന് കോഴിക്കോട് മഹാറാലി സംഘടിപ്പിക്കുമെന്നും, ഡല്‍ഹിയിലടക്കം ദേശീയ തലത്തിലും പ്രതിഷേധങ്ങള്‍ നടത്തുമെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചിരുന്നു.
Tags

“നിങ്ങൾക്ക് മുസ്ലീങ്ങളോട് ഇത്രയധികം സഹതാപമുണ്ടെങ്കിൽ, എന്തുകൊണ്ട് ഒരു മുസ്ലീമിനെ പാർട്ടി പ്രസിഡന്റാക്കിക്കൂടാ? ; കോൺഗ്രസിനെ വെല്ലുവിളിച്ച് മോദി
കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രീണന രാഷ്ട്രീയമാണ് കോൺഗ്രസിന്റെ ലക്ഷ്യമെന്നും ഒരു മുസ്ലീം നേതാവിനെ പ്രസിഡന്റായി നിയമിക്കാൻ പാർട്ടിയെ വെല്ലുവിളിക്കുന്നുവെന്നും മോദി ആര

നവംബറോടെ കേരളത്തിൽ അതിദരിദ്രർ ഇല്ലാതാവും ,ദാരിദ്ര്യമുക്തമാക്കാൻ സർക്കാർ മികച്ച പദ്ധതികൾ ഒരുക്കി : മന്ത്രി ജെ. ചിഞ്ചുറാണി
നവംബറോടെ കേരളത്തിൽ അതിദരിദ്രർ ഇല്ലാതാവും.കേരളത്തെ ദാരിദ്ര്യമുക്തമാക്കാൻ സർക്കാർ മികച്ച പദ്ധതികൾ ഒരുക്കിയെന്നും ഈ വർഷംതന്നെ ലക്ഷ്യം പൂർത്തീകരിക്കുമെന്നും മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി.